മതത്തിൽ വിശ്വസിക്കുവാനും മതവിശ്വാസമില്ലാതെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന നൽകുന്നു: ഫാ. ജോൺ വർഗീസ്

ചെങ്ങന്നൂർ: മതത്തിൽ വിശ്വസിക്കുവാനും മതവിശ്വാസമില്ലാതെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന നൽകുന്ന അവകാശമാണെന്നും. ഇത്തരം അവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന അടിസ്ഥാന ആശയത്തിൽ വിശ്വസിക്കുന്ന ഓരോ രാജ്യസ്‌നേഹിയുടെയും കടമയാണെന്നും നെല്ലിക്കൽ സെന്റ മേരിസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോൺ വർഗീസ് പറഞ്ഞു. ആലാ അത്തലകടവിൽ സിപിഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതേതരത്വ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലടി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫസർ കെ. കെ. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ. മണ്ഡലം സെക്രട്ടറി ആർ. സന്ദീപ് അധ്യക്ഷത വഹിച്ചു.
സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. എം. സലിം, കെ. മണിക്കുട്ടൻ, പി. ആർ. പ്രദീപ്കുമാർ, കെ. ജെ. തോമസ്, എം. എസ്. സാദത്ത്, സി.പി.ഐ. ആലാ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. എസ്. ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി രതീഷ് ടി. ആർ., ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി സന്തോഷ് നന്മ, എ.ഐ.വൈ.എഫ്. മണ്ഡലം പ്രസിഡന്റ് രാജേഷ് എം കെ തുടങ്ങിയവർ സംസാരിച്ചു.
മതേതരത്വ സംരക്ഷണ സംഗമ പ്രതിജ്ഞ സന്തോഷ് നന്മ ചൊല്ലിക്കൊടുത്തു.











