08:51pm 19 August 2026
NEWS
ആരംഭം ഒരു അൽബാനിയോ കഥ തിയേറ്ററിലേക്ക്
18/08/2026  07:59 PM IST
നാസർ
ആരംഭം ഒരു അൽബാനിയോ കഥ തിയേറ്ററിലേക്ക്

കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ശ്രീജിത്ത്. എം.നായർ കഥയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം 'ആരംഭം ഒരു അൽബാനിയോ കഥ' റിലീസിന് ഒരുങ്ങി. ഹൃദയ സ്പർശിയായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ സിനിമ വടക്കൻ കേരളത്തിന്റെ ചുറ്റുവട്ടത്തിലാണ്ഒരുക്കിയിരിക്കുന്നത്.ഏറെ പുതുമയുള്ള പ്രമേയവും അവതരണവുമാണ് ഈ സിനിമ പറയുന്നത്. സംവിധായകൻ ശ്രീജിത്ത്. എം നായർ വ്യക്തമാക്കി. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകൻ പറഞ്ഞു.സിനിമ അടുത്ത മാസം ആദ്യവാരം തിയേറ്ററിലെത്തും.
ബാനർ - വനശ്രീ ക്രീയേഷൻസ്, ഒ എം.സി. എന്റർടെയിൻ മെന്റസ് 
കഥ,സംവിധാനം -ശ്രീജിത്ത്‌ എം നായർ.
തിരക്കഥ,സംഭാഷണം - ശ്രീജിത്ത്‌ എം നായർ, രാഗേഷ് ദിപു 
നിർമാണം-കെ എൻ ബേത്തൂർ, എൽദോ ഔസേപ്പ് .
വിതരണം-ഗുഡ്‌വിൽ എന്റർടൈൻമെൻറ്സ്
ക്യാമറ -സജു ആദിത്യ ,അമൽ തങ്കച്ചൻ ,റോജിത് രവീന്ദ്രൻ.
എഡിറ്റർ -വിശാഖ് ജെ എൽ 
ഗാനരചന- -സിന്ധു എസ് കുറുപ്പ് ,അജിത് കെ ജോസഫ് ,സുനിൽ രാമചന്ദ്രൻ.
സംഗീതം ,പശ്ചാത്തല സംഗീതം-ജയകാർത്തി.അഭിനേതാക്കൾ നിധിൻ രാജ്,ഫാരിസ് സൽമാൻ ,അഗസ്റ്റിജോസ്,വിജേഷ്  വെണ്മണൽ ,ഷാജു ശങ്കർ ,ഗംഗ അയ്യർ,ഇഷാനി കൃഷ്ണൻ ,ബോസ്സ് നീലീശ്വരം ,സമുദ്ര സാജൻ ,പാർവതിബിനു ,സൂര്യ നാരായണൻ ,വിഘ്‌നേഷ് വാസവൻ,രജീഷ് മതുകോത്ത് ,ബിബിൻ സേവ്യർ ,കാളിയർ ഡോളി ,ഗ്രീഷ്മ ,അസ്‌ലം ,അഞ്ജിത ,പ്രിൻസ് ,ചിന്നു ,കുരിയക്കോസ് ,വിവേകാനന്ദൻ ,ബാബു , പി.ആർ. സുമേരൻ (പി.ആർ.ഒ)തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.കായംകുളം,ഓച്ചിറ,തെങ്കാശി,കുട്രാളം തുടങ്ങിയ പ്രദേശങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img