
കൊച്ചി: ഇന്ത്യയിലെയും വിദേശത്തെയും 80 കലാകാരന്മാരുടെ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി ആർട്ടിസ്റ്റ് ഗ്രൂപ്പ് ബൈ രഹന പ്രസിദ്ധീകരിച്ച ദി ആർട്ട് ബുക്ക് – ഇന്റർനാഷണൽ ആർട്ട് ആൻഡ് ആർട്ടിസ്റ്റ്സ് കാറ്റലോഗ് വോള്യം 1 എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പ്രകാശനം ചെയ്തു.
കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം. കെ. ഷിബു പുസ്തകത്തിന്റെ ആദ്യപ്രതി മുതിർന്ന ചിത്രകാരൻ കലാധരൻ മാസ്റ്റർക്ക് നൽകി പ്രകാശനം നിർവഹിച്ചു. ആർട്ടിസ്റ്റ് ഗ്രൂപ്പ് ബൈ രഹനയുടെ ക്യുറേറ്ററും സംഘാടകയുമായ രഹനയുടെ നേതൃത്വത്തിലാണ് പുസ്തകം പുറത്തിറക്കിയത്. ഡോ. ബി. ലൂയിസ് ആണ് പ്രസാധകൻ.
പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കലാകാരന്മാരായ കലാധരൻ, ആനന്ദ് ചാന്നാർ, എസ്. ഗോപകുമാർ, കലാദേവി, ജോൺ ജോസഫ്, പനച്ചമൂട് ഷാജഹാൻ, ഡോ. ബി. ലൂയിസ്, കാനഡയിൽ നിന്നുള്ള അനു വിറ്റൽ എന്നിവരെ ആദരിച്ചു.
കേരള കലാ സാഹിത്യ സാംസ്കാരിക വേദി പ്രസിഡന്റ് വില്ലറ്റ് കൊറിയ, രഹന, സി. ബി. കമലേഷ് കുമാർ, അനു വിറ്റൽ, ഡോ. സജിമോൻ പാറയിൽ എന്നിവർ സംസാരിച്ചു.ചടങ്ങിനോടനുബന്ധിച്ച് 30 കലാകാരന്മാരുടെ ചിത്രപ്രദർശനവും സംഘടിപ്പിച്ചു.
Photo Courtesy - Google








