05:56pm 28 May 2026
NEWS
വെമ്പായത്തുള്ള അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം നടന്നത് റൈഡിൻ്റെ വെൽഡിംഗ് പെട്ടി.
28/05/2026  03:30 PM IST
ചെറുകര സണ്ണിലൂക്കോസ്
വെമ്പായത്തുള്ള അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം നടന്നത് റൈഡിൻ്റെ വെൽഡിംഗ് പെട്ടി.

 

വെമ്പായം ഹാപ്പി ലാൻഡ്  അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ റൈഡ് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.

നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർക്കാണ് അപകടം സംഭവിച്ചത്. മാലിനി( 49 ), ശ്യാം ഡാനിയേൽ (14 ), റോസ്( 16), മനോരതി (54), സീമണി (49) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റൈഡിൻ്റെ വെൽഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. 

അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായാണ് വിവരം. റൈഡ് നടക്കുന്ന സമയം പുരുഷ ജോലിക്കാർ പോലും ഉണ്ടായിരുന്നില്ല.

30 ഓളം പേർ ഒരേസമയം റൈഡിൽ കയറിയതാണ് അപകടത്തിന് കാരണമെന്നും വിവരമുണ്ട്. 

ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. 
അപകടത്തിന് ശേഷം ആംബുലൻസ് എത്താനും വൈകി

ഹാപ്പി ലാൻഡിൽ മുൻപും അപകടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img