
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 3711-ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയുടെ ആഭിമുഖ്യത്തിൽ 7 ദിവസം നീണ്ടു നിൽക്കുന്ന 17-ാമത് ശ്രീനാരായണ കൺവൻഷന് പ്രൗഡോജ്ജ്വല തുടക്കം.
കൺവെൻഷന്റെ ഉദ്ഘാടനം
ശാഖാ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
മുൻ മന്ത്രി മുല്ലക്കര രത്നാകരൻ നിർവഹിച്ചു.
യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് തന്ത്രികൾ അനുഗ്രഹപ്രഭാഷണവും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം കൺവൻഷൻ സന്ദേശവും നൽകി. യൂണിയൻ ജോ.കൺവീനർ പുഷ്പ ശശികുമാർ, അഡ്.കമ്മിറ്റിയംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, പി.ബി.സൂരജ്, അനിൽകുമാർ റ്റി.കെ, അനീഷ് പി.ചേങ്കര, ബുധനൂർ മേഖലാ ചെയർമാൻ കെ.വിക്രമൻ ദ്വാരക, വൈസ് ചെയർമാൻ റ്റി.എൻ സുധാകരൻ, വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്ൺ ബിനിസതീശൻ, കൺവീനർ ലേഖ വിജയകുമാർ, ട്രഷറർ പ്രവദരാജപ്പൻ, എക്സി.അംഗങ്ങളായ ഗിരിജ ഓമനക്കുട്ടൻ, സബിത അനിൽ,
കേന്ദ്ര സമിതിയംഗം സിന്ധു സോമരാജ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിധു വിവേക്, സെക്രട്ടറിയും ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ ബിനുരാജ്.വി, വൈദികയോഗം യൂണിയൻ കൺവീനർ ജയദേവൻ ശാന്തി, ശാഖ വൈസ്പ്രസിഡന്റ് വി.വിവേകാനന്ദൻ, ബുധനൂർ മേഖലാ ചെയർപേഴ്സൺ രജിത പ്രസാദ്, കൺവീനർ സുജസുരേഷ്, കുടുംബയോഗം കൺവീനർമാരായ കെ.ശിവരാമൻ, ശ്രീലതരവി, സജിതദാസ്, ഡി.ഗംഗാധരൻ, യൂത്ത്മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് സുവിൻ സുരേഷ്, സെക്രട്ടറി അനന്തുകൃഷ്ണ, കുമാരിസംഘം പ്രസിഡന്റ് അനന്ത ലക്ഷ്മി, സെക്രട്ടറി അനാമിക, കുമാരസംഘം പ്രസിഡൻ്റ് നന്ദഗോപൻ, സെക്രട്ടറി അരുൺ എം.കുമാർ എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് എം.ഉത്തമൻ സ്വാഗതവും യൂണിയൻ അഡ്.കമ്മറ്റിയംഗം രാധാകൃഷ്ണൻ പുല്ലാമഠത്തിൽ കൃതജ്ഞതയും പറഞ്ഞു. ശ്രീനാരായണ കൺവൻഷനിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പ്രഭാഷണം നടത്തി. കൺവൻഷന് മുന്നോടിയായി രാവിലെ
ശാഖ പ്രസിഡന്റ് എം.ഉത്തമൻ പതാക ഉയർത്തി.
തികളാഴ്ച
വൈകിട്ട് 6.30 ന് കവി എൻ.എസ് സുമേഷ് കൃഷ്ണൻ നെയ്യാറ്റിൻകര, ചൊവ്വാഴ്ച
വൈകിട്ട് 6 30ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.റ്റി മന്മഥൻ, 29ന് വൈകിട്ട് 6.30ന് ഡോ.പി.പത്മകുമാർ ക്ലാപ്പന, 30ന് വൈകിട്ട് 6.30ന് സുലേഖ ടീച്ചർ പൂത്തോട്ട, മെയ് 1 വൈകിട്ട് 6.30 ന് മായാസജീവ് വില്ലൂന്നി, സമാപന ദിവസമായ മെയ് 2 വൈകിട്ട് 6.30 ന് ഡോ.അലക്സാണ്ടർ ജേക്കബ് ഐപിഎസ് എന്നിവർ പ്രഭാഷണം നടത്തും.










