11:29am 13 November 2026
NEWS
സഫാരി വിസിറ്റ് ആന്‍റ് വിന്‍ പ്രമോഷന്‍റെ ആദ്യ വിജയിക്കുള്ള ടെസ്ല കാര്‍ കൈമാറി
19/01/2026  03:56 PM IST
nila
സഫാരി വിസിറ്റ് ആന്‍റ് വിന്‍ പ്രമോഷന്‍റെ ആദ്യ വിജയിക്കുള്ള ടെസ്ല കാര്‍ കൈമാറി

ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി യുടെ എസ്ദാന്‍ മാളിലെ പുതിയ ഔട്ലെറ്റിന്‍റെ ഉത്ഘാടത്തിനോടുബന്ധിച്ച് ഗറാഫയിലെ സഫാരി എസ്ദാന്‍ മാള്‍ ഔട്ലെറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് യാതൊരു പര്‍ച്ചേസും കൂടാതെ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 2 ടെസ്ല കാറുകള്‍ സമ്മാനമായി ലഭിക്കുന്ന വിസിറ്റ് ആന്‍റ് വിന്‍ പ്രമോഷന്‍റെ ആദ്യ നറുക്കെടുപ്പ് വിജയിക്കുള്ള ടെസ്ല കാര്‍ കൈമാറി

ജനുവരി 15 ന് സഫാരി എസ്ദാന്‍ മാള്‍ ഗറാഫയില്‍ നടന്ന ചടങ്ങില്‍ സമ്മാനാര്‍ഹനായ എം. ഡി. ഫിറോസ് സഹാബുദ്ധീന്‍ അന്‍സാരി (കൂപ്പണ്‍ നന്പര്‍ - 114711) എന്നവര്‍ക്കാണ് ആദ്യ ടെസ്ല കാര്‍ സഫാരി മാനേജ്മെന്‍റ് പ്രതിനിധികള്‍ ചേര്‍ന്ന് കൈമാറിയത്.

നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
ഫെബ്രുവരി 18 ന് ആവസാനിക്കുന്ന വിസിറ്റ് ആന്‍റ് വിന്‍ പ്രമോഷന്‍റെ രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 19ന് സഫാരി എസ്ദാന്‍ മാളില്‍ വെച്ച് നടക്കും. യാതൊരു പര്‍ച്ചേസും കൂടാതെ തന്നെ ഗറാഫ സഫാരി ഔട്ലെറ്റ് വിസിറ്റ് ചെയ്യുന്പോള്‍ ഫ്രീ ആയി ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രോമോഷനില്‍ പങ്കാളിയാകാവുന്നതാണ്.

 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img