NEWS
ഇന്ന് ദർബ് ലുസൈൽ സ്ട്രീറ്റിലും അൽ സാദ് സ്ക്വയറിലും താൽക്കാലിക ഗതാഗത നിയന്ത്രണം
10/10/2026 10:59 AM IST
nila

ദോഹ: ദർബ് ലുസൈൽ സ്ട്രീറ്റിലും അൽ സാദ് സ്ക്വയറിലും ഇന്ന് (ശനി) താൽക്കാലിക ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച അർദ്ധരാത്രി 12:00 മണി മുതൽ രാത്രി 11:59 വരെയാണ് നിയന്ത്രണം നിലവിലുണ്ടാവുക.
വെള്ളിയാഴ്ച വൈകുന്നേരം മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാർ ട്രാഫിക് ദിശാസൂചകങ്ങൾ കർശനമായി പാലിക്കണമെന്നും പകരം വഴികൾ (Alternative Routes) ഉപയോഗിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











