06:06pm 18 April 2026
NEWS
ക്ഷേത്രത്തിൽ മോഷണം പ്രതികൾ പിടിയിൽ
19/03/2025  11:51 AM IST
സണ്ണി ലുക്കോസ്
ക്ഷേത്രത്തിൽ മോഷണം പ്രതികൾ പിടിയിൽ

 

കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 18 തൂക്ക് വിളക്കും,വലിയ ഓട്ടുവിളക്കും മോഷ്ടിച്ചെടുത്ത് വിൽപ്പന നടത്തിയ കേസിൽ മൂന്നു പ്രതികളെ ചിങ്ങവനം പൊലീസ് പിടികൂടി. 

പനച്ചിക്കാട് കുഴിമറ്റം പുത്തൻകുളങ്ങര ഗൗതം എസ്.കുമാർ (21), ചാന്നാനിക്കാട് തടത്തിൽ ആദർശ് പ്രകാശ് (19), 

ചങ്ങനാശേരി തുരുത്തി കുറിച്ചി മുട്ടത്തിൽ വീട്ടിൽ താമസിക്കുന്ന തങ്കമുത്തു (53) എന്നിവരെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img