
ചെങ്ങന്നൂർ::- വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ വിവിധ വിഷയങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി പഠനത്തിൽ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് ഉത്തമരായ അദ്ധ്യാപകർ ചെയ്യേണ്ടതെന്ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ ഡോ യാക്കോബ് മാർ ഐറേനിയോസ് പറഞ്ഞു. പുലിയൂർ സെൻ്റ് മേരീസ് & സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഇടവങ്കാട് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക്ട് പ്രസിഡൻ്റ് ഫാ.സ്റ്റീഫൻ വർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി മുഖ്യപ്രഭാഷണം നടത്തി. സൺഡേസ്കൂൾ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ, ടിജു ഏബ്രഹാം, ഇടവക വികാരി ഫാ. രഞ്ജൻ ടി. ജോൺ, മുൻ ഡിസ്ട്രിക്ട് പ്രസിഡൻ്റ് ഫാ.ജിബു ഫിലിപ്പ്, ഭദ്രാസന ഡയറക്ടർ സജി പട്ടരുമഠം, സെക്രട്ടറി കെ വി. വർഗീസ്, മുൻ ഡയറക്ടർ ഡോ. ജേക്കബ് ഉമ്മൻ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ റെയ്ച്ചൽ രാജൻ, ഡിസ്ട്രിക്ട് സെക്രട്ടറി സുനിൽ സി. വർഗീസ്, ഹെഡ്മിസ്ട്രസ് ജിൻസി യോഹന്നാൻ, മുൻ ഡിസ്ട്രിക്ട് സെക്രട്ടറി ഏലിക്കുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു. 2020- 25 വർഷത്തെ ഭദ്രാസന, ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഭാരവാഹികൾ,
വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവർ, സഹപാഠ്യ മത്സരവിജയികൾ, മത്സരപരീക്ഷയിൽ ഉന്നത വിജയം നേടിയവർ എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു. സമ്മേളനത്തോടനുബന്ധിച്ച് രാവിലെ ഡോ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ വി.കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന ക്ലാസിന്
മെത്രാപ്പോലീത്ത
നേതൃത്വം നല്കി. സമ്മേളനത്തിന് ഫാ. പി.സി തോമസ്, ഫാ. തോമസ് വർഗീസ്, ഫാ.ജിയോ എം സോളമൻ, ഫാ. ഒ.എം. ശമുവേൽ , ഇടവക ട്രസ്റ്റി തോമസ് വർഗീസ്, സെക്രട്ടറി മോനായി വർഗീസ് എന്നിവർ നേതൃത്വം നല്കി.
ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ജോർജ് വർഗീസ്, ജിജി പണിക്കർ കെ , വി.ബി വിജു സെക്രട്ടറിമാരായ സുനിമോൾ ഡി, ബിൻസി ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
ഡിസ്ട്രിക്ട് സഹപാഠ്യമത്സരത്തിൽ ഒന്നാം സ്ഥാനം ഇടവങ്കാട് എം.ജി.എം സൺഡേ സ്കൂളും രണ്ടാം സ്ഥാനം വെണ്മണി സെൻ്റ് മേരീസ് സൺഡേസ്കൂളും കരസ്ഥമാക്കി. പാഠ്യവിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ വെണ്മണി സെൻ്റ് മേരീസ് സൺഡേസ്കൂൾ, ചെറിയനാട് എം.ജി.എം സൺഡേ സ്കൂൾ എന്നിവ കരസ്ഥമാക്കി. ഇടവങ്കാട് എം.ജി.എം , പുലിയൂർ എം.ജി.എം , ചെറിയനാട് എം.ജി.എം ഡൺഡേസ്കൂളുകളിലെ അദ്ധ്യാപകർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി വിവിധ ഇടവകകളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു.











