12:31pm 13 November 2026
NEWS
പാനീയങ്ങൾക്ക് നികുതി പരിഷ്കാരം: മധുരത്തിന്റെ അളവനുസരിച്ച് നികുതി ഈടാക്കാൻ ഖത്തർ
08/04/2026  09:56 PM IST
nila
പാനീയങ്ങൾക്ക് നികുതി പരിഷ്കാരം: മധുരത്തിന്റെ അളവനുസരിച്ച് നികുതി ഈടാക്കാൻ ഖത്തർ

ദോഹ: ഖത്തറിൽ മധുരപാനീയങ്ങൾക്കുള്ള എക്സൈസ് നികുതിയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2018-ലെ 25-ാം നമ്പർ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2026-ലെ 2-ാം നമ്പർ നിയമം 2026 ജൂലൈ 6 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
​പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.പാനീയങ്ങളിലെ പഞ്ചസാരയുടെയോ മധുരത്തിന്റെയോ അളവ് കണക്കാക്കി (Graduated Volumetric Model) നികുതി ഈടാക്കുന്ന പുതിയ രീതിയാണ് നടപ്പിലാക്കുന്നത്.സോഫ്റ്റ് ഡ്രിങ്കുകൾ, കൃത്രിമ മധുരം ചേർത്ത ജ്യൂസുകൾ എന്നിവയ്ക്ക് പുറമെ പാനീയങ്ങളാക്കി മാറ്റാൻ കഴിയുന്ന പൗഡറുകൾ, കോൺസെൻട്രേറ്റുകൾ (Concentrates), എക്സ്ട്രാക്റ്റുകൾ എന്നിവയ്ക്കും ഈ നിയമം ബാധകമായിരിക്കും.നികുതി പരിധിയിൽ വരുന്ന ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ, നിയമം പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ കൈവശമുള്ള സ്റ്റോക്കിന്റെ കൃത്യമായ വിവരങ്ങൾ ടാക്സ് പ്ലാറ്റ്‌ഫോം വഴി വെളിപ്പെടുത്തേണ്ടതുണ്ട്.
പുതിയ നികുതി വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായി ജൂലൈ 6 വരെ നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും സമയം അനുവദിച്ചിട്ടുണ്ട്.
പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുക എന്നതും, ഉയർന്ന തോതിൽ മധുരം അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറച്ച് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
​ലോകത്തെ മികച്ച നികുതി നയങ്ങളോട് പൊരുത്തപ്പെടുന്ന രീതിയിലാണ് ഖത്തർ ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇതിലൂടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കൊപ്പം തന്നെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും മുൻഗണന നൽകുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img