06:06pm 27 July 2026
NEWS
തമിഴ്നാട് ബഡ്ജറ്റിൽ അഴിമതിക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ നീക്കം
27/07/2026  03:37 PM IST
nila
തമിഴ്നാട് ബഡ്ജറ്റിൽ അഴിമതിക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ നീക്കം

തമിഴ്‌നാട്ടിൽ ജോസഫ് വിജയ് മുഖ്യമന്ത്രിയായതിനെ തുടർന്ന് അഴിമതിക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ച് വരുന്നത്! സർക്കാർ ഓഫീസുകളിൽ നിലനിന്നുപോന്ന കൈക്കൂലി സമ്പ്രദായം എല്ലാം നിന്ന്പോയ രീതിയിലാണ് വിജയ്‌യുടെ ഭരണം നടന്നു വരുന്നത്! ഇതിനാൽ ഇതിന് മുൻപ് ഭരണത്തിലിരുന്നവർ ഒരുപാട് പ്രതിസന്ധികളെയാണ് നേരിട്ട് വരുന്നത്! വിജയ്‌യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ അടുത്ത് തന്നെ നിയമസഭയിൽ തങ്ങളുടെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിക്കാൻ പോകുകകയാണ്!  

വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തമിഴ്‌നാട് സർക്കാറിന്റെ അടുത്ത ബഡ്ജറ്റ് എങ്ങിനെയായിരിക്കും എന്നറിയുവാൻ കാത്തിരിക്കുകയാണ് തമിഴ്‌നാട് ജനത! അങ്ങിനെയിരിക്കെയാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം തന്നെ തമിഴ്‌നാട്ടിൽ ഇത്രയധികം സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനുള്ള കാരണം കുറിച്ചും, അതിന് കാരണമായ ഉദ്യോഗസ്ഥർ, പുറത്തുള്ള അഴിമതിക്കാർ എന്നിവരെ കുറിച്ചുമുള്ള ഒരു പട്ടിക പുറത്തുവിടാനും തമിഴ്നാട് സർക്കാരിന്റെ ധനമന്ത്രിയായ മരിയ വിൽസൺ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇത് സംബന്ധമായുള്ള സൂചനയും നൽകിയിരിക്കുന്നത്. അതേ സമയം 100 ശതമാനം ജനങ്ങൾക്ക് ഗുണം നൽകാവുന്ന ബജറ്റ് !തന്നെയായിരിക്കും എന്നും അദ്ദേഹം സൂചന നൽകിയിട്ടുണ്ട്!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img