
സീസൺ 1 ന്റെ തുടർച്ചയായി ടാക് ഖത്തർ ഒരുക്കുന്ന *മേളപ്രപഞ്ചം 2026 (സീസൺ 2) * ഖത്തറിൽ ഭവൻസ് സ്കൂളിൽ വച്ച് 26/06/2026 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ നടത്തപ്പെടുന്നു.
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ഈ വാദ്യമേളയിൽ ദോഹയിലെ അറിയപ്പെടുന്ന മേളക്കാരുമുൾപ്പെടുന്ന 50ഓളം കലാകാരന്മാർ ക്കൊപ്പം കഴിഞ്ഞ ഒരു വർഷക്കാലമായി ചെണ്ട അഭ്യസിക്കുന്ന വിദ്യാർത്ഥികളുടെ പഞ്ചാരിമേളവും ഖത്തറിൽ ആദ്യമായി, കഴിഞ്ഞ വർഷം അരങ്ങേറ്റം നടത്തിയ വിദ്യാർഥികളുടെ തുടർ പഠനത്തിനു ശേഷമുള്ള പഞ്ചാരിമേളം (പതികാലം) അരങ്ങേറ്റവും നടക്കുന്നു.
ഇതിനോടൊപ്പം TAC ലെ നൃത്ത വിദ്യാർത്ഥികളും അദ്ധ്യാപകരും അവതരിപ്പിക്കുന്ന നയനവിസ്മയമായ നൃത്ത നൃത്ത്യങ്ങളും അരങ്ങേറുന്നു.
ഈ അത്യപൂർവ്വ കലാ സന്ധ്യയിലേക്ക് നിങ്ങളെ സകുടുംബം, സസ്നേഹം ക്ഷണിക്കുന്നതിനൊപ്പം, നിങ്ങളറിയുന്ന എല്ലാ മലയാളികളേയും നമ്മുടെ അതിഥികളായി ക്ഷണിക്കാൻ പ്രത്യേകം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.











