
കൊച്ചി : ജനാധിപത്യ സംവിധാനത്തിൽ നാലാം തൂണായി പ്രവർത്തിക്കുന്ന മാധ്യമ രംഗത്തെ സമ്പൂർണ്ണ പത്രപ്രവർത്തകൻ എന്ന പദവിയാണ് ശ്രീ ടി ജെഎസ് ജോർജ് വഹിച്ചിരുന്നതെന്ന് ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് അഭിപ്രായപ്പെട്ടു. ജനങ്ങളും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മികച്ച ഭാഷയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പത്രപ്രവർത്തനത്തിന്റെ എല്ലാ മേഖലയിലും പരിജ്ഞാനം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.കേരള ദർശന വേദി സംഘടിപ്പിച്ച ടിജെ എസ് ജോർജ് അനുസ്മരണ യോഗം തൈക്കൂടം ഈസ് ഡിമൻഷ്യ ആക്റ്റീവ് ഏജിങ്ങ് സെന്റർ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാദർ അനിൽ ഫിലിപ്പ്.ഭരണാധികാരികളുടെ അധികാര ഗർവിനു മുന്നിൽ തലകുനിക്കാതെ നിർഭയനായി പ്രവർത്തിച്ച ടിജെഎസ്മാതൃക പത്രപ്രവർത്തകനായിരുന്നു എന്ന് കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോക്ടർ എം സി ദിലീപ് കുമാർ അറിയിച്ചുഈസ് ഡിമെൻഷ്യ ആക്റ്റിവ് ഏജിങ് സെന്റർ സി. ഈ. ഓ, ജോളി ജോസ് പൈനാടത്തിന്റെഅധ്യക്ഷതയിൽ കൂടിയ അനുസ്മരണ ചടങ്ങിൽ കേരള ദർശന വേദി ചെയർമാൻ എപി മത്തായി, കൊച്ചി സഹോദയ പ്രസിഡണ്ടും, റിഫൈനറി സ്കൂൾ പ്രിൻസിപ്പാളുമായ വിനുമോൻ കെ മാത്യു, കുമ്പളം രവി, ടോമി മാത്യു, മാർട്ടിൻ പയ്യപ്പള്ളി, മൈക്കിൾ കടമാട്ട്
എന്നിവർ സംസാരിച്ചു
Photo Courtesy - Google








