03:33am 12 November 2026
NEWS
ഇന്ധന മീറ്റർ തകരാറിനെ തുടർന്ന് സുസുക്കി 2025 മോഡൽ പിന്‍വലിക്കുന്നു
07/12/2025  08:23 AM IST
nila
ഇന്ധന മീറ്റർ തകരാറിനെ തുടർന്ന് സുസുക്കി 2025 മോഡൽ പിന്‍വലിക്കുന്നു

 

ദോഹ:വാണിജ്യ, വ്യവസായ മന്ത്രാലയം, 
 2025-ൽ നിർമ്മിച്ച Suzuki Grand Vitara മോഡലുകളുടെ റിക്കോൾ പ്രഖ്യാപിച്ചു.
അൽ-തൈസീർ ഓട്ടോമോട്ടീവ് കമ്പനിയാണ്
സുസുക്കിയുടെ അംഗീകൃത ഡീലർ.വാഹനങ്ങളുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഉള്ള ഇന്ധനനിരപ്പു സൂചിയും മുന്നറിയിപ്പ് ലൈറ്റും യഥാർത്ഥ ഇന്ധനനിരപ്പ് ശരിയായി കാണിക്കാത്ത തകരാറാണ് റിക്കോളിന് കാരണം.വാഹനങ്ങളിൽ ഉണ്ടാകുന്ന ഇത്തരം നിർമ്മാണ പിശകുകൾ പരിഹരിക്കാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുമായി, രാജ്യത്തെ വാഹന ഡീലർമാർ അവരുടെ ഉത്തരവാദിത്തങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ നിരീക്ഷണ–പരിശോധന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img