
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അധ്യക്ഷതയിൽ സാമ്പത്തിക കാര്യങ്ങൾക്കും നിക്ഷേപത്തിനുമായുള്ള സുപ്രീം കൗൺസിലിന്റെ ഈ വർഷത്തെ ആദ്യ യോഗം തിങ്കളാഴ്ച രാവിലെ അമിരി ദിവാനിൽ ചേർന്നു.രാജ്യത്തിന്റെ സാമ്പത്തിക മുൻഗണനകളിൽ കൈവരിച്ച പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ട് കൗൺസിൽ വിലയിരുത്തുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. 2025-ലെ മൂന്നാം യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതിയും യോഗം ചർച്ച ചെയ്തു.രാജ്യത്തെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ (Critical Infrastructure) കരുത്തും സന്നദ്ധതയും ഉറപ്പാക്കുന്നതിനുള്ള കർമ്മപദ്ധതി വാണിജ്യ വ്യവസായ മന്ത്രാലയവും ഗതാഗത മന്ത്രാലയവും യോഗത്തിൽ അവതരിപ്പിച്ചു.ഖത്തറിന്റെ ദീർഘകാല സാമ്പത്തിക-നാണയ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് പ്ലാനുകൾ ഖത്തർ സെൻട്രൽ ബാങ്കും ധനകാര്യ മന്ത്രാലയവും കൗൺസിലിന് മുന്നിൽ സമർപ്പിച്ചു.ഡെപ്യൂട്ടി അമീറും കൗൺസിൽ വൈസ് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽതാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, കൗൺസിലിലെ മറ്റ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.











