NEWS
സൂപ്പർ ഫാമിലിയ സീസൺ 3: ലീമയും സുജീഷും ഒന്നാം സ്ഥാനത്ത്
18/08/2026 09:31 AM IST
nila

ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി നടത്തിയ സൂപ്പർ ഫാമിലിയയുടെ മൂന്നാം സീസൺ വിജയകരമായി സമാപിച്ചു. ദോഹ മാൾ സെൻട്രൽ അറീനയിൽ നടന്ന വാശിയേറിയ ഗ്രാൻഡ് ഫിനാലെയിൽ 200 ലേറെ കുടുംബങ്ങളിൽ നിന്ന് ലീമ - സുജീഷ് ദമ്പതികൾ തിളക്കമാർന്ന ഒന്നാം സമ്മാനം നേടി. മികച്ച പ്രകടനങ്ങളിലൂടെ രണ്ടാം സ്ഥാനം ഹിഷാമും ഷഹ്ലയും, മൂന്നാം സ്ഥാനം നിസ്മയും ഗോഡ് വിനും നേടി. അനൂപും ആശയും നാലാം സ്ഥാനവും, അനൂപും റിൻസിയും അഞ്ചാം സ്ഥാനവും സ്വന്തമാക്കി.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 500 ലേറെ കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങൾക്കാണു ഇത്തവണയും മൽസരിക്കാനും വൻ സമ്മാനങ്ങൾ നേടാനും അവസരമൊരുക്കിയിരുന്നത്.
വിജയികൾക്ക് വിദേശയാത്ര, സ്വർണ നാണയങ്ങൾ, ടെലിവിഷനുകൾ, സ്മാർട്ട്ഫോൺ, കൂപ്പണുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











