01:55am 28 October 2026
NEWS
സുപമാസ് ഇസരാഭക്തിക്ക് ഏഷ്യാ പസഫിക് വിദ്യാഭ്യാസ മികവ് പുരസ്കാരം
27/10/2026  09:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സുപമാസ് ഇസരാഭക്തിക്ക് ഏഷ്യാ പസഫിക് വിദ്യാഭ്യാസ മികവ് പുരസ്കാരം
HIGHLIGHTS

സുപമാസ് ഇസരാഭക്തിക്ക് 2026-ലെ ഏഷ്യാ പസഫിക് എജ്യുക്കേഷണൽ എക്സലൻസ് അവാർഡ് ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറത്തിന്റെ പ്രതിനിധിയായി ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ സമ്മാനിക്കുന്നു.

തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി സുപമാസ് ഇസരാഭക്തിക്ക് 2026-ലെ ഏഷ്യാ പസഫിക് എജ്യുക്കേഷണൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു. ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, നൂതനാശയങ്ങൾ എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ബാങ്കോക്കിലെ ഗവൺമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറത്തിന്റെ പ്രതിനിധിയും മലയാളിയും ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ പുരസ്കാരം കൈമാറി.വിദ്യാഭ്യാസ വികസനം, അക്കാദമിക മികവ്, സാമൂഹിക പുരോഗതി എന്നിവയ്ക്ക് സംഭാവന നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസം അറിവ് പകരുന്നതിനൊപ്പം അത് പ്രായോഗിക ജീവിതത്തിൽ പ്രയോജനപ്പെടുത്താനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കണമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് സുപമാസ് പറഞ്ഞു. വിശ്വസനീയമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെയും ഉപഭോക്തൃ സംരക്ഷണത്തിന്റെയും പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള അക്കാദമിക, ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനും ചടങ്ങ് വേദിയായി. കേരള കേന്ദ്ര സർവകലാശാല നിയമവിഭാഗം മേധാവി ഡോ. ജി. ഗിരീഷ് കുമാർ ഉൾപ്പെടെയുള്ള ഇന്ത്യ, തായ്‌ലൻഡ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img