05:56am 17 November 2026
NEWS
വൃശ്ചികത്തിൽ സൂര്യൻ–ബുധൻ സംഗമം; ഈ നാല് രാശിജാതർക്ക് നാളെ മുതൽ രാജയോ​ഗം
16/11/2026  04:00 PM IST
nila
വൃശ്ചികത്തിൽ സൂര്യൻ–ബുധൻ സംഗമം; ഈ നാല് രാശിജാതർക്ക് നാളെ മുതൽ രാജയോ​ഗം

ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും പരസ്പര സംയോഗവും രാശികളുടെ ജീവിതത്തിൽ പലവിധ മാറ്റങ്ങൾക്കു കാരണമാകാറുണ്ട്. അത്തരത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് സൂര്യനും ബുധനും ഒരേ രാശിയിൽ എത്തിച്ചേരുമ്പോൾ രൂപപ്പെടുന്ന ദ്വിദാദശ രാജയോഗം.

ഗ്രഹങ്ങളുടെ രാജാവായി അറിയപ്പെടുന്ന സൂര്യൻ അധികാരം, ആത്മവിശ്വാസം, നേതൃത്വം, സ്ഥാനമാനങ്ങൾ എന്നിവയുടെ പ്രതീകമാണ്. അതേസമയം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ബുദ്ധി, അറിവ്, ആശയവിനിമയം, വിവേകം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിൽ സംഗമിക്കുന്നത് ജ്യോതിഷത്തിൽ സവിശേഷമായാണ് കണക്കാക്കുന്നത്.

നിലവിൽ ബുധൻ വൃശ്ചികം രാശിയിലാണ് സഞ്ചരിക്കുന്നത്. ഇതിനുപിന്നാലെ നാളെ സൂര്യനും വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ഇരുഗ്രഹങ്ങളും ഒരുമിക്കും. ഇതോടെയാണ് വൃശ്ചികത്തിൽ ദ്വിദാദശ രാജയോഗം രൂപപ്പെടുന്നത്. 12 രാശികളിലും 27 നക്ഷത്രങ്ങളിലും ഈ ഗ്രഹസംയോഗം സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷഫലം. പ്രത്യേകിച്ച് നാല് രാശിക്കാർക്ക് ഈ കാലയളവ് സാമ്പത്തികമായും തൊഴിൽപരമായും കുടുംബജീവിതത്തിലും നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് പ്രവചനം.

മേടം: മേടം രാശിക്കാർക്ക് ഈ രാജയോഗം തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും വരുമാനം വർധിക്കാനും സാധ്യതയുണ്ട്. സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ആഗ്രഹിക്കുന്നവർക്കും പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്കും അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാം. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം വർധിക്കാനും പുതിയ സംരംഭങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനും അവസരമുണ്ടാകും.

ഇടവം: ഇടവം രാശിക്കാർക്കും ദ്വിദാദശ രാജയോഗം ഗുണകരമായ മാറ്റങ്ങൾ സമ്മാനിക്കുമെന്നാണ് ജ്യോതിഷഫലം. പുതിയ കാര്യങ്ങൾ ആരംഭിക്കാനും നിലവിലുള്ള പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും അനുകൂല സാഹചര്യമുണ്ടാകും. ഭാഗ്യാനുഭവങ്ങൾ തേടിയെത്താൻ സാധ്യതയുണ്ട്. കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാനാകും. പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭം ലഭിക്കാനുള്ള സാഹചര്യങ്ങളും തെളിയും.

ധനു: ധനു രാശിക്കാർക്ക് സന്തോഷകരമായ പല അനുഭവങ്ങളും ഈ കാലയളവിൽ ഉണ്ടാകാം. വിലപിടിപ്പുള്ള സമ്മാനങ്ങളോ സ്വർണം പോലുള്ള നേട്ടങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് എത്താനും കുടുംബത്തിൽ വിവാഹം ഉൾപ്പെടെയുള്ള മംഗളകർമങ്ങൾ നടക്കാനും അനുകൂല സമയമാണെന്നാണ് പ്രവചനം. ഏറെക്കാലമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കാനും സാധ്യതയുണ്ട്.

കുംഭം: കുംഭം രാശിക്കാർക്ക് സാമ്പത്തികമായി നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന സമയമായിരിക്കും ഇത്. വിവിധ മാർഗങ്ങളിലൂടെ പണം കൈയിലെത്തുകയും സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും. തൊഴിൽപരമായ ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്താനുള്ള അവസരങ്ങളും വന്നുചേരാം. കുടുംബത്തിൽ സമാധാനവും സന്തോഷവും വർധിക്കും. മുതിർന്ന അംഗങ്ങളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുമെന്നതും ആശ്വാസകരമായ കാര്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img