09:29pm 04 August 2026
NEWS
സമ്മർ ഷൈൻ : സ്റ്റുഡന്റസ് ക്യാമ്പ് സംഘടിപ്പിച്ചു
03/08/2026  04:02 PM IST
NILA
സമ്മർ ഷൈൻ : സ്റ്റുഡന്റസ് ക്യാമ്പ് സംഘടിപ്പിച്ചു



കുട്ടികളുടെ മാനസികവും ശാരീരികവുമായ കഴിവുകൾ വളർത്തുന്നതിനും സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ ഖത്വർ നാഷനൽ കമ്മിറ്റി സമ്മർ ഷൈൻ എന്ന പേരിൽ സ്റ്റുഡന്റസ് ക്യാമ്പ് സംഘടിപ്പിച്ചു.
ഫുട്ബോൾ, സ്വിമ്മിംഗ്, വ്യക്തിത്വ വികസന ക്ലാസ്സുകൾ, കുട്ടികളുടെ ഏകാഗ്രതയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ തരം മൈൻഡ് ഗെയിമുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. ആർ എസ് സി ഗ്ലോബൽ ജന.സെക്രട്ടറി മൊയ്തീൻ ഇരിങ്ങല്ലൂർ ആശംസ അർപ്പിച്ചു.
ഉനൈസ് അമാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ്നരിപറ്റ സ്വാഗതവും ഹസ്സൻ കൊച്ചന്നൂർ നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ ഭാഗമായി നടന്ന 'Voice Of Achievement' എന്ന സെഷനിൽ മുഹമ്മദ് ആമിറും , 'Dare to Dream' എന്ന സെഷനിൽ മൻസൂർ നക്കോലയും ക്ലാസ്സുകൾ നയിച്ചു.

വിവിധ കായിക-വിനോദ പരിപാടികളോടെയും പഠന സെഷനുകളോടെയും നടന്ന ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img