07:02am 11 November 2026
NEWS
സംസ്കൃത സർവ്വകലാശാലയിൽ ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു
11/09/2025  06:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംസ്കൃത സർവ്വകലാശാലയിൽ ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു
HIGHLIGHTS

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മന:ശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ആത്മഹത്യ പ്രതിരോധ ദിനചരണത്തോട് അനുബന്ധിച്ച് കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച സെമിനാറിൽ   തിരുവനന്തപുരം കിംസ് ഹെൽത്തിലെ മാനസികാരോഗ്യ വിദഗ്ധ ഡോ. ജിത ജി. മുഖ്യപ്രഭാഷണം നിർവ്വഹിക്കുന്നു. 

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മന:ശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. "ആത്മഹത്യയെക്കുറിച്ചുള്ള ആഖ്യാനം മാറ്റൽ ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ  തിരുവനന്തപുരം കിംസ് ഹെൽത്തിലെ മാനസികാരോഗ്യ വിദഗ്ധ ഡോ. ജിത ജി. മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും തെരുവ് നാടകവും സിനിമ പ്രദർശനവും സംഘടിപ്പിച്ചു.  മന:ശാസ്ത്ര വിഭാഗം മേധാവി ഡോ. സന്ധ്യ അരവിന്ദ് അധ്യക്ഷയായിരുന്നു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img