12:06am 20 October 2026
NEWS
ഉപജില്ലാ കായിക മേള കൊടിയിറങ്ങി. മാന്നാർ നായർ സമാജം സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ
07/10/2026  09:48 PM IST
nila
ഉപജില്ലാ കായിക മേള കൊടിയിറങ്ങി. മാന്നാർ നായർ സമാജം സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ

ചെങ്ങന്നൂർ: 3 ദിവസങ്ങൾ നീണ്ടുനിന്ന വാശേറിയ മത്സരങ്ങൾക്കും ഉപജില്ലയിലെ വിദ്യാർത്ഥികളുടെ മാമാങ്കത്തിനും ചെങ്ങന്നൂരിൽ ആവേശകരമായ സമാപനം. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിഎഴുന്നൂറോളം കായികതാരങ്ങൾ മാറ്റുരച്ച ചെങ്ങന്നൂർ ഉപജില്ലാ സ്കൂൾ കായികമേളയാണ് സമാപിച്ചത്.

ട്രാക്കിലും ഫീൽഡിലും മികച്ച പ്രകടനമാണ് കുട്ടിത്താരങ്ങൾ കാഴ്ചവെച്ചത്. എൽ.പി മുതൽ ഹയർസെക്കണ്ടറി വരെയുള്ള വിവിധ വിഭാഗങ്ങളിലായി നടന്ന  മത്സരങ്ങളിൽ കായികപ്രേമികൾക്ക് ആവേശം പകരുന്ന നിരവധി പ്രകടനങ്ങൾ കാണാനായി. സമാപന സമ്മേളനം മാന്നാർ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ചന്ദ്രകുമാർ എസ്  അധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റീന എച്ച്  സ്വാഗതം ആശംസിച്ചു.മാന്നാർ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ബി.കെ പ്രസാദ് ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഹസീന സലാം  ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ആർ. ശ്യാമളവല്ലി, സുശീലാകുമാരി ജി, ശോഭന സന്തോഷ്, ശാന്തിനീ ബാലകൃഷ്ണൻ, സേതുലക്ഷ്മി,സംഘടന പ്രതിനിധികളായ വിജയകുമാർ എസ്, ആന്റണി ഹെർദർ പി.എക്സ്, ബിനു ജി, കെ. ആർ. അനന്തൻ, അനസ് എം അഷ്‌റഫ്, മേളയുടെ കൺവീനർ  അജിത്കുമാർ. ആർ, മേളയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അശ്വിൻ ഗോപിനാഥ്‌,പ്രിൻസിപ്പാൾ വി.മനോജ്, ഹെഡ് മിസ്ട്രസ്സ് സരിത ടി എന്നിവർ പ്രസംഗിച്ചു. 230 പോയിന്റോടു കൂടി എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ ഓവറോൾ ചാമ്പ്യൻസ് കിരീടം നേടി. രണ്ടാം സ്ഥാനം 152 പോയിൻറ് നേടി ഡി .ബി .എച്ച് .എസ് ചെറിയനാടും മൂന്നാം സ്ഥാനം 135 പോയിന്റോട് കൂടി എസ് .വി .എച്ച്. എസ് പാണ്ടനാടും കരസ്ഥമാക്കി

എൽ പി വിഭാഗം ഓവറോൾ കിരീടം കാരയ്ക്കാട് എസ്. എച്ച് . വി. ഇ .എം . എൽ. പി സ്കൂളിനും രണ്ടാം സ്ഥാനം സെൻ്റ് മേരിസ് ഇ. എം .എൽ .പി സ്കൂൾ കല്ലിശ്ശേരിക്കും. യു .പി . വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം സെൻറ് ആൻസ് ജി.എച്ച്.എസ്.എസ് ചെങ്ങന്നൂരിനും രണ്ടാം സ്ഥാനം എൻ .എസ് ബോയ്സ് .എച്ച് . എസ്. മാന്നാറും കരസ്തമാക്കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img