08:30pm 11 November 2026
NEWS
ഖത്തറിലെ കടലും കരയും സംരക്ഷിക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട്
08/11/2025  11:47 AM IST
nila
ഖത്തറിലെ കടലും കരയും സംരക്ഷിക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട്

ദോഹ: ഖത്തർ സുസ്ഥിരതാ വാരാഘോഷങ്ങളുടെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി (UDST) അൽ വഖ്ര പബ്ലിക് ബീച്ചിൽ ബീച്ച് ക്ലീൻഅപ്പ് പരിപാടി സംഘടിപ്പിച്ചു.
യുവജന-കായികകാര്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, ഫ്രണ്ട്സ് ഓഫ് ദ എന്വിറോൺമെന്റ് സെന്റർ ഖത്തർ എന്നിവയുമായി സഹകരിച്ചും ഖത്തർ പെട്രോകെമിക്കൽ കമ്പനി (QAPCO)യുടെയും എനർജി മേഖല പങ്കാളികളുടെയും പിന്തുണയോടെയുമാണ്
പരിപാടി സംഘടിപ്പിച്ചത്.
150-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത  പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം സമുദ്ര മലിനീകരണത്തിന്റെ ഉറവിടങ്ങളും പ്രത്യാഘാതങ്ങളും, പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിനും തീരപ്രദേശങ്ങൾക്കും ഉണ്ടാക്കുന്ന ദോഷം സംബന്ധിച്ച ബോധവൽക്കരണമായിരുന്നു.
വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രായോഗിക പരിചയം ലഭിക്കുകയും ഭാവി തലമുറകൾക്കായി ഖത്തറിന്റെ സ്വാഭാവിക വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനും കഴിഞ്ഞു.
സുസ്ഥിരതയുടെ സംസ്‌കാരം പ്രായോഗിക വിദ്യാഭ്യാസത്തിലൂടെയും പ്രവർത്തനപരമായ പഠനത്തിലൂടെയും വളർത്തുക എന്നതാണ് യുഡിഎസ്‌ടിയുടെ ദൗത്യം. ഈ ബീച്ച് ക്ലീൻഅപ്പ് വിദ്യാർത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിൽ സജീവരാക്കുന്ന പ്രചോദനാത്മക വേദിയായെന്ന് 
യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. സാലിം അൽ നൈമി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img