02:32pm 26 August 2026
NEWS
കർഷക സമൂഹത്തെ സഹായിച്ച് വിദ്യാർഥികൾ
17/01/2025  11:48 AM IST
nila
കർഷക സമൂഹത്തെ സഹായിച്ച് വിദ്യാർഥികൾ

അമൃത സ്കൂൾ ഓഫ് അഗ്രിക്കള്ച്ചർ സയൻസസിലെ നാലാം വർഷ ബിരുദ വിദ്യാർഥികൾ സൊക്കനൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി ഡെമോൺസ്ട്രഷൻ സംഘടിപ്പിച്ചു. പ്രദേശത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കൊടുക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന പശ്ചാത്തലം. മൾച്ചിങ്, ടി എൻ എ യു പൾസ് വണ്ടർ, മണ്ണ് ആരോഗ്യ സംരക്ഷണ കാർഡ്, വീഡർ, സീഡ് ട്രീറ്റ്മെന്റ് എന്നിവയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ വിദ്യാർഥികൾ കർഷകരുമായി പങ്കുവയ്ക്കുകയും വീഡറിന്റെ ഉപയോഗരീതിയെ പറ്റി കർഷകർക്ക് മനസ്സിലാക്കികൊടുക്കുകയും ചെയ്തു.

കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, റാവെ  പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.പി. ശിവരാജ്, അസിസ്റ്റന്റ് പ്രൊഫസ്സർസ് ആയ ഡോ.ഇ. സത്യപ്രിയ, ഡോ. ആർ പ്രിയ  , ഡോ. ജി ബൂപതി , ഡോ. കാർത്തിക് രാജ എന്നിവർ പരിപാടിക്ക്‌  നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img