NEWS
കർഷക സമൂഹത്തെ സഹായിച്ച് വിദ്യാർഥികൾ
17/01/2025 11:48 AM IST
nila

അമൃത സ്കൂൾ ഓഫ് അഗ്രിക്കള്‍ച്ചർ സയൻസസിലെ നാലാം വർഷ ബിരുദ വിദ്യാർഥികൾ സൊക്കനൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി ഡെമോൺസ്ട്രഷൻ സംഘടിപ്പിച്ചു. പ്രദേശത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കൊടുക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന പശ്ചാത്തലം. മൾച്ചിങ്, ടി എൻ എ യു പൾസ് വണ്ടർ, മണ്ണ് ആരോഗ്യ സംരക്ഷണ കാർഡ്, വീഡർ, സീഡ് ട്രീറ്റ്മെന്റ് എന്നിവയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ വിദ്യാർഥികൾ കർഷകരുമായി പങ്കുവയ്ക്കുകയും വീഡറിന്റെ ഉപയോഗരീതിയെ പറ്റി കർഷകർക്ക് മനസ്സിലാക്കികൊടുക്കുകയും ചെയ്തു.
കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, റാവെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.പി. ശിവരാജ്, അസിസ്റ്റന്റ് പ്രൊഫസ്സർസ് ആയ ഡോ.ഇ. സത്യപ്രിയ, ഡോ. ആർ പ്രിയ , ഡോ. ജി ബൂപതി , ഡോ. കാർത്തിക് രാജ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











