10:01pm 09 November 2026
NEWS
സംസ്ഥാന ചിത്രകലാ ക്യാമ്പ് തുടങ്ങി
10/05/2025  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംസ്ഥാന ചിത്രകലാ ക്യാമ്പ് തുടങ്ങി

ഫോർട്ട്കൊച്ചി:  സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചിയുടെ  സംസ്ഥാന ദ്വിദിന ചിത്രകലാ ക്യാമ്പ് തുടങ്ങി. ഫോർട്ട് കൊച്ചി വെളിപള്ളത്ത് രാമൻ സാംസ്ക്കാതിക കേന്ദ്രത്തിൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കൊച്ചി എം.എൽ എ കെ.ജെ മാക്സി ക്യാൻവാസ് നൽകി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പ്രിയ പ്രശാന്ത്, അമൃത വിദ്യാലയം പെരുമ്പാവൂർ പ്രിൻസിപ്പാൾ മീന കസ്തുരി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സംസ്ഥാന അവാർഡ് ജേതാവ് ബേസിൽ ബേബിയെ ആദരിച്ചു. ചിത്രകാരൻ തോമസ് കുരിശിങ്കൽ, രജഞ്ഞിത് ലാൽ എം.പി മനോജ് കോ ഓഡിനേറ്റർ ആർ.കെ ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ സംസ്ഥാനത്തെ അമ്പതോളം കലാ അധ്യാപകർ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച സമാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img