
ചെങ്ങന്നൂർ: പുലിയൂർ സെൻറ് മേരീസ് ആൻഡ് സെൻ്റ് ജോർജ് ഓർത്തഡോക്‌സ്
പള്ളി സപ്തതി ആഘോഷങ്ങളും പെരുന്നാളും കുരിശുപള്ളിയുടെ കൂദാശയും വെള്ളിയാഴ്ച മുതൽ നടക്കും. വൈകിട്ട് നാലിനു കുരിശുപള്ളിയുടെ കൂദാശ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന്
പെരുന്നാൾ കൊടി ഘോഷയാത്ര നിരണം വലിയപള്ളിയിൽ ആരംഭിച്ചു വിവിധ പള്ളികളിലെ സ്വീകരണങ്ങൾക്കു ശേഷം പുലിയൂർ ജംക്ഷൻ വഴി മാർ ഗ്രിഗോറിയോസ് കുരി ശടിയിൽ നിന്നു പള്ളിയിലെത്തും. നിരണം ഭദ്രാസനാധിപനും പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് നേതൃത്വം നൽകും.
മൂന്നിനു രാവിലെ വിശുദ്ധ മുന്നിന്മേൽ കുർബാനയ്ക്കു അഖില മലങ്കര പ്രാർഥനയോഗം പ്രസിഡൻ്റ് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത , ഭദ്രാസന സുവിശേഷസംഘം ഡയറക്ടർ ഫാ. ബിജു എൻ. ഈപ്പൻ, ഇടവക പട്ടക്കാരൻ ഫാ. സജു തോമസ് എന്നിവർ കാർമികരാകും. തുടർന്നു കൊടിയേറ്റ്. വൈകിട്ട് 6.30 ന് ആധ്യാത്മിക സംഘടനാ വാർഷികത്തിൽ പത്തംതിട്ട ഫാമിലി കോടതി ജില്ലാ ജഡ്‌ജി ഡോണി തോമസ് വർഗീസ് മുഖ്യാതിഥി ആയിരിക്കും. നാലിനു രാവിലെ 6.30 ന് പ്രഭാത നമസ്കാരം , ഏഴിന് വി. കുർബാന ശാസ്താംകോട്ട മൗണ്ട് ആശ്രമം വികാരി ഫാ. ബഹനാൻ കോരുത് കാർമികനാകും വൈകിട്ട് 6.30 ന് ആദരിക്കൽ ചടങ്ങിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത മുഖ്യാതിഥി ആയിരിക്കും. അഞ്ചിനു രാവിലെ 6.30ന് പ്രഭാത പ്രാർഥന, ഏഴിന് വി. കുർബാന മലബാർ ഭദ്രാസന വൈദീകൻ ഫ. ബെസിൽ ഫ്രൻസ് കാർമികനാകും വൈകിട്ട് ആറിന് സന്ധ്യാപ്രാർഥന, 6.30 ന് ഗാനശുശ്രൂഷ , 6.45 ന് കൺവൻഷൻ മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്യും. തുമ്പമൺ ഭദ്രാസന വൈദികൻ ഫാ. സ്റ്റെഫിൻ ജേക്കബ് വചന ശുശ്രൂഷ നടത്തും. ആറിന് രാവിലെ 6.30 ന് പ്രഭാത നമസ്കാരം ഏഴിന് വി. കുർബാന തുമ്പമൺ ഭദ്രാസന വൈദികൻ ഫാ. ബിബിൻ ബിജോയി കാർമികനാകും വൈകിട്ട് ആറിന് സന്ധ്യാപ്രാർഥന, 6.30 ന് ഗാനശുശ്രൂഷ തുടർന്ന് ഫാ.ജോൺ റ്റി.വർഗീസ് കുളക്കട വചന ശുശ്രൂഷ നയിക്കും. ഏഴിന് രാവിലെ 6.30 ന് പ്രഭാത നമസ്കാരം ഏഴിന് വി. കുർബാന ഇടവക പട്ടക്കാരൻ ഫാ. ജിജോ വർഗീസ് വാലത്ത് കാർമികനാകും വൈകിട്ട് ആറിന് സന്ധ്യാ പ്രാർഥന, 6.30 ന് ഗാനശുശ്രൂഷ തുടർന്ന്ഫാ.മനോജ് മാത്യു വചനശുശ്രൂഷ നയിക്കും. എട്ടിനു രാവിലെ 6.30 ന് പ്രഭാത നമസ്കാരം ഏഴിന് വി. കുർബാന ഇടവക പട്ടക്കാരൻ ഫാ. സജു തോമസ് കാർമികനാകും വൈകിട്ട് ആറിന് സന്ധ്യാ പ്രാർഥന തുടർന്ന് നടക്കുന്ന കുടുംബ സംഗമത്തിൽ ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മുഖ്യാതിഥി ആയിരിക്കും. ഒൻപതിനു രാവിലെ 6.30 ന് പ്രഭാത പ്രാർനേ ഏഴിന് വി. കുർബാന ഇടവക പ്രഥമ പട്ടാക്കാരൻ ഫാ. മത്തായി കുന്നിൽ കാർമികനാകും വൈകിട്ടു അഞ്ചിന് ബുധനൂർ സെന്റ് ഏലി യാസ് പള്ളിയിൽ സന്ധ്യാ പ്രാർഥന തുടർന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ പ്രദക്ഷിണം. 9.30ന് ഡോ.ഗീവർഗീ സ് മാർ യൂലിയോസ് ഗ്ലൈഹിക വാഴ് വ് നൽകും. തുടർന്നു വാദ്യ മേളങ്ങളുടെ ഡിസ്പ്ലേ.
പത്തിനു രാവിലെ ഏഴിന് പ്രഭാത നമസ്ക്കാരം , എട്ടിന് പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമിക ത്വത്തിലും ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത, ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ സഹകാർമികത്വത്തിലും മൂന്നിന്മേൽ കുർബാന. തുടർന്ന് സപ്തതി സമാപന
സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. വൈകിട്ടു ആറിന് നാടകം- കാഞ്ഞിരപ്പ ള്ളി അമല തിയറ്റേഴ്സിന്റെ മറിയം
11ന് വൈകിട്ട് 6നു ജീവകാരുണ്യ നിധി ശേഖരിക്കാൻ റിമി ടോ മിയുടെ ലൈവ് മ്യൂസിക്കൽ ഷോ പുലിയൂർ മാർത്തോമ്മ കമ്മ്യൂണിറ്റി ഹാളിൽ നടക്കുo .
പ്രവേശനം പാസ്മൂലമായിക്കുo .
പത്ര സമ്മേളനത്തിൽ
വികാരി ഫാ.രഞ്ജൻ ടി.ജോൺ, ഫാ.മത്തായി കുന്നിൽ, ട്രസ്‌റ്റി തോമസ് വർഗീസ് അനുഗ്രഹ, സെക്രട്ടറി മോനായി വർഗീസ് പൂവക്കാട്ട്, ജനറൽ കൺവീനർ അപ്രേം .കുന്നിൽ, പെരുന്നാൾ കൺവീ നർ സാം വർഗീസ് പാറയിൽ എന്നിവർ പങ്കെടുത്തു .











