12:19pm 13 November 2026
NEWS
മോഹൻലാലിനും .ഷാരൂഖ് ഖാനും വേണ്ടി നഗരത്തിൽ മധുരം വിതരണം ചെയ്ത് എസ് ആർ കെ ഫാൻസ് സെൻ്റർ കേരള
23/09/2025  07:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മോഹൻലാലിനും .ഷാരൂഖ് ഖാനും വേണ്ടി നഗരത്തിൽ മധുരം വിതരണം ചെയ്ത് എസ് ആർ കെ  ഫാൻസ് സെൻ്റർ കേരള
HIGHLIGHTS

മോഹൻലാലിനും, ഷാരുഖ് ഖാനും വേണ്ടി  എസ് ആർ കെ ഫാൻസ് കേരള  കൊച്ചിയിൽ നടത്തിയ മധുര വിതരണം സി.ജി. രാജഗോപാൽ കലൂർ മെട്രൊ സ്റ്റേഷന് സമീപം നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് ഉൽഘാടനം ചെയ്യുന്നു .സമീപം ഭാരവാഹികളായ എസ്. സജീബ്, എസ് . മുജീബ് എന്നിവർ

രാജ്യത്തെ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനും , ദേശീയ പുരസ്ക്കാരം നേടിയ ബോളിവുഡ് കിംഗ്ഖാൻ  ഷാരൂഖ് ഖാനും  വേണ്ടി ഷാരൂഖ് ഖാൻ ഫാൻസ് സെൻ്റർ കേരളയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ  മധുരം വിതരണം  ചെയ്തു . വൈകീട്ട് 4 മണിയോടെ കൊച്ചി കലൂർ മെട്രൊ സ്റ്റേഷൻ  പരിസരത്ത് നടന്ന  ചടങ്ങ് സാമൂഹിക പ്രവർത്തകനായ  സി.ജി . രാജഗോപാൽ  കേക്ക് മുറിച്ച് ഉൽഘാടനം ചെയ്തു. ഫാൻസ് അസോസിയേഷൻ  അധ്യക്ഷൻ  എസ് . മുജീബ്, ജോയ്ൻ്റ് സെക്രട്ടറി എസ് സജീബ്, മറ്റ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ  നഗരത്തിൽ ലഡ്ഡു, മിഠായി തുടങ്ങിയ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img