NEWS
ദോഹയിൽ ഉർദു കവിതയുടെ വസന്തം
04/01/2026 10:50 AM IST
nila

ദോഹ: ബസ്മ്-എ-ഉർദു ഖത്തർ സംഘടിപ്പിച്ച അന്താരാഷ്ട്ര മുഷായറ, ഭാഷയ്ക്കും സാഹിത്യത്തിനും അതിരുകളില്ലെന്ന് വീണ്ടും തെളിയിച്ചു.ചിന്തയുടെ ആഴവും കാലികതയുടെ സ്പർശവും നിറഞ്ഞ വരികൾദോഹയിൽ ഉർദു കവിതയുടെ വസന്തംതീർത്തു.പ്രശസ്തരായ കവികളും ദോഹയിലെ പ്രാദേശിക സാഹിത്യശബ്ദങ്ങളും ഒരേ വേദിയിൽ സംഗമിച്ചപ്പോൾ, ഓർമ്മകളും സംസ്കാരവും സാമൂഹിക ബോധവും ചേർന്ന കവിതകൾ സദസ്സിന്റെ ഹൃദയങ്ങളിൽ ഇടം പിടിച്ചു.ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടി വാക്കുകളുടെ വിരുന്നായി മാറി.ഉർദു ഭാഷയുടെ സൗന്ദര്യവും നിലനിൽപ്പും പുതുതലമുറയിലേക്ക് കൈമാറുന്ന സാഹിത്യയാത്രയായി
അന്താരാഷ്ട്ര മുഷായറ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











