09:29am 24 September 2026
NEWS
സ്പോൺസർഷിപ്പാവട്ടെ കേരളത്തിന്റെ ഐശ്വര്യം
24/09/2026  08:22 AM IST
പ്രത്യേക ലേഖകൻ
സ്പോൺസർഷിപ്പാവട്ടെ കേരളത്തിന്റെ ഐശ്വര്യം

തിരുവനന്തപുരം:​കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്ന ഒരു പ്രതിഭാസമുണ്ട്- "ഭരണം മാറുമ്പോൾ നിലപാടുകളും മാറുക." എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കടുത്ത ജനദ്രോഹവും ധൂർത്തുമായി ചിത്രീകരിക്കപ്പെട്ട പല തീരുമാനങ്ങളും, പുതിയ യു.ഡി.എഫ് ഭരണത്തിലെത്തുമ്പോൾ അതേപടി സ്വീകരിക്കപ്പെടുന്ന അദ്ഭുതകരമായ കാഴ്ചയാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പണ്ടത്തെ ആദർശങ്ങളെല്ലാം അധികാരത്തിന്റെ പടവുകളിൽ വെച്ച് എങ്ങനെയോ പടിയിറങ്ങിപ്പോകുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഹെലിക്കോപ്ടർ വാടകയും ചാർട്ടേഡ് വിമാന യാത്രകളും.  
​ഹെലിക്കോപ്ടറും രാഷ്ട്രീയ 'മെയ് വഴക്കവും'
​കാരണഭൂതന്റെ കാലവും: മാവോയിസ്റ്റുകളെ തുരത്താനും പിന്നീട് അവയവദാനത്തിനും വേണ്ടി വാടകയ്ക്ക് എടുത്ത ഹെലിക്കോപ്ടർ അന്നത്തെ പ്രതിപക്ഷത്തിന് കടുത്ത അലോസരമായിരുന്നു. ദിവസം മൂന്നുവട്ടം 'ധൂർത്ത് ധൂർത്ത്' എന്ന് നിലവിളിച്ച പ്രതിപക്ഷ നേതാക്കൾ ജനം കാണാതെ ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടു.  
​ ഒടുവിൽ ജനം ഒരു 'ശുദ്ധികലശം' നടത്തി പുതിയ നായകന്മാരെ അധികാരത്തിലേറ്റിയെങ്കിലും, ആശുപത്രിക്ക് മുകളിലൂടെ പറക്കുന്ന ഹെലിക്കോപ്ടറുകൾ കാണിച്ചുകൊടുന്നത് പഴയ ഭൂതം കുടംവിട്ട് പോയിട്ടില്ലെന്ന സത്യമാണ്. അന്നത്തെ കലിപ്പൊക്കെ ഇപ്പോൾ എങ്ങനെയോ പതുക്കെപ്പതുക്കെ ആവിയായിപ്പോയിരിക്കുന്നു!  
​സ്പോൺസർഷിപ്പിലെ പുതിയ വിപ്ലവം
​സർക്കാർ ഖജനാവിന് ഭാരമാകാതെ വിമാനയാത്രകളും സ്പോൺസേർഡ് വാഹനാറുകളുമൊക്കെയായി പുതിയ ഭരണാധികാരികൾ നടത്തുന്ന പരീക്ഷണങ്ങൾ അഭിനന്ദനാർഹമാണ്. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്രയായാലും മുൻ മന്ത്രിമാരുടെ സ്പോൺസേർഡ് വിദേശയാത്രകളായാലും - "സ്പോൺസർഷിപ്പ് കൂടും തോറും ഖജനാവിന് ബാധ്യത കുറയും" എന്ന പുതിയ സാമ്പത്തിക തത്വം ഇവിടെ വിജയകരമായി നടപ്പിലാക്കപ്പെടുന്നു.  
​എങ്കിലും, സാധാരണക്കാരുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കിയാവുന്നു:  
​"സർക്കാർ ആവശ്യത്തിന് മലപ്പുറത്ത് പോവാൻ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്തരത്തിലുള്ള സ്പോൺസർഷിപ്പ് വിമാനങ്ങൾ?" - ഈ ചോദ്യത്തിന് ഉത്തരമില്ലെങ്കിൽ പിന്നെ എന്ത് രാഷ്ട്രീയ കേരളം!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img