NEWS
തൃപ്പൂണിത്തുറ അത്തച്ചമയത്തിന് പ്രത്യേക ധനസഹായം അനുവദിച്ചു
12/08/2026 06:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്താഘോഷത്തിനുള്ള സംസ്ഥാന ടൂറിസം വകുപ്പ് പ്രത്യേക ധനസഹായം അനുവദിച്ചതായി ദീപക് ജോയ് എം എൽ എ അറിയിച്ചു. ഈ വർഷത്തെ ആത്താഘോഷങ്ങൾക്കായി 3 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ചതായി ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിൻ്റെ ഓഫിസിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി എം എൽ എ പറഞ്ഞു. അത്തച്ചമയ ആഘോഷങ്ങൾക്കായി ധനസഹായം അനുവദിക്കണമെന്ന് ദീപക് ജോയ് എം എൽ എ ടൂറിസം മന്ത്രിയെ നേരിൽ കണ്ട് അഭ്യർഥിച്ചിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










