08:22pm 13 November 2026
NEWS
പാങ്ങോട് സൈനിക കേന്ദ്രത്തിൽ സ്പർശ് ഔട്ട്‌റീച്ച് പരിപാടി സംഘടിപ്പിച്ചു
13/11/2026  06:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാങ്ങോട് സൈനിക കേന്ദ്രത്തിൽ സ്പർശ് ഔട്ട്‌റീച്ച് പരിപാടി സംഘടിപ്പിച്ചു

പ്രതിരോധ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ക്ഷേമം ലക്ഷ്യമിട്ട് ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (CDA) സംഘടിപ്പിച്ച സ്പർശ് (SPARSH) ഔട്ട്‌റീച്ച് പരിപാടി ഇന്ന് (2026 നവംബർ 13) പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിലും കൊളച്ചൽ സ്റ്റേഡിയത്തിലുമായി നടന്നു.

തിരുവനന്തപുരം ഉൾപ്പെടെയുള്ള സമീപ ജില്ലകളിൽ നിന്നായി  പ്രതിരോധ പെൻഷൻകാരും കുടുംബ പെൻഷൻകാരും ഉൾപ്പെടെ     300 പേർ പരിപാടിയിൽ പങ്കെടുത്തു. പെൻഷനുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പരാതികൾക്ക് നേരിട്ട് പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്തവർക്ക് ഉദ്യോഗസ്ഥർ നേരിട്ട് സഹായങ്ങൾ നൽകുകയും പെൻഷൻ സംബന്ധമായ പരാതികളും സംശയങ്ങളും പരിഹരിക്കുകയും ചെയ്തു. കൂടുതൽ പരിശോധന ആവശ്യമായ കേസുകൾ തുടർനടപടികൾക്കായി ഏറ്റെടുത്തു.

സേനകളിലെ വിവിധ റെക്കോർഡ് ഓഫീസുകളിലെ പ്രതിനിധികൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉൾപ്പെടെയുള്ള ബാങ്കുകളുടെ സെൻട്രൽ പെൻഷൻ പ്രോസസിങ് സെന്ററുകളിലെ (CPPC) പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.വാർഷിക തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കുന്നതിനും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ (DLC) തയ്യാറാക്കുന്നതിനും പെൻഷനുമായി ബന്ധപ്പെട്ട പരാതികൾക്കും സംശയങ്ങൾക്കും പരിഹാരം തേടുന്നതിനും പരിപാടി പെൻഷൻകാർക്ക് അവസരമൊരുക്കി.പ്രതിരോധ പെൻഷൻ സേവനങ്ങൾ കൂടുതൽ ലളിതമായും വേഗത്തിലും ലഭ്യമാക്കുന്നതിനും പെൻഷൻകാരുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം ഉറപ്പാക്കുന്നതിനും സ്പർശ് ഔട്ട്‌റീച്ച് പരിപാടി സഹായകമായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img