10:31am 30 April 2026
NEWS
സിസിടിവി ഉൽപ്പന്നങ്ങൾക്ക് STQC സർട്ടിഫിക്കേഷൻ നിർബന്ധമാക്കി സ്പർഷ് സിസിടിവി
23/04/2025  06:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിസിടിവി ഉൽപ്പന്നങ്ങൾക്ക് STQC സർട്ടിഫിക്കേഷൻ നിർബന്ധമാക്കി സ്പർഷ് സിസിടിവി

ന്യൂഡൽഹി: സിസിടിവി ക്യാമറകളുടെ ഉപയോഗത്തിനും ഇലക്ട്രോണിക് സുരക്ഷാ മാർഗങ്ങൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രവർത്തികമാക്കി മുൻനിര ഇന്ത്യൻ സിസിടിവി നിർമ്മാതാക്കളായ സ്പാർഷ്. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഐപി സിസിടിവി ക്യാമറകൾക്കും STQC (സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ) നിർബന്ധമാക്കി ഏപ്രിൽ 9 ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.

ഈ വർഷം വിപുലമായ ശ്രേണിയിലുള്ള സിസിടിവി ഉൽപ്പന്നങ്ങൾക്ക് STQC നേടിയ ആദ്യ ഇന്ത്യൻ കമ്പനിയാണ് സ്പാർഷ്. ഗുണനിലവാരം, സുരക്ഷ എന്നിവ മുൻനിർത്തി ആത്മനിർഭർ ഭാരതുമായി സഹകരിച്ചാണ് സ്പാർഷിന്റെ പ്രവർത്തനങ്ങൾ.  പുതിയ ചട്ടങ്ങൾ പ്രകാരം എല്ലാ സിസിടിവി ക്യാമറകൾക്കും നിയമപരമായ വിൽപ്പനയ്ക്കായി STQC സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് സ്പാർഷ്.  

ഉൽപ്പന്നങ്ങൾക്ക് STQC സർട്ടിഫിക്കേഷൻ നേടുന്ന ലോകത്തിലെ ആദ്യത്തെ സിസിടിവി നിർമ്മാതാവായതിൽ സ്പാർഷ് അഭിമാനിക്കുന്നുവെന്ന് സ്പാർഷ് സിസിടിവി മാനേജിംഗ് ഡയറക്ടർ സഞ്ജീവ് സെഹ്ഗാൾ പറഞ്ഞു. 

വ്യത്യസ്ത ആപ്ലിക്കേഷനുകൾക്കും സെഗ്‌മെന്റുകൾക്കുമായി വിപുലമായ IP ക്യാമറകൾ ഈ സർട്ടിഫിക്കേഷനിൽ ഉൾപ്പെടുന്നു. കോർപ്പറേറ്റ് ക്ലയന്റുകൾക്ക്, സർക്കാരിന് അല്ലെങ്കിൽ റീട്ടെയിൽ ഉപഭോക്താക്കൾക്ക് പഴയ സർട്ടിഫിക്കേഷൻ ഉള്ള ക്യാമറകൾ മാറ്റി പുതിയ മാനദണ്ഡം അനുസരിച്ചുള്ള ക്യാമറകൾ ഉപയോഗിക്കേണ്ടി വരും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img