02:19am 23 August 2026
NEWS
തിരുവോണ നാളിൽ ഒറ്റയാൾ നിരാഹാരം
22/08/2026  07:55 PM IST
nila
തിരുവോണ നാളിൽ ഒറ്റയാൾ നിരാഹാരം

ആലാ: തിരുവോണപ്പുലരിയിൽ വീടുകളിൽ ഓണസദ്യയുടെ ഒരുക്കങ്ങളും ആഘോഷത്തിമിർപ്പും നിറയുമ്പോൾ, ആലാ സഹകരണ ബാങ്കിന്( നമ്പർ :2123) മുന്നിൽ 80 വയസ്സുള്ള ഒരു മുൻ സൈനികൻ ഒറ്റയ്ക്ക് നിരാഹാര സമരത്തിനിറങ്ങുന്നു. 
 
പെണ്ണുക്കര താനഞ്ചേരി എസ് ജി വി ഭവനിൽ യോഹന്നാൻ ജോണാണ് ജീവിതകാലം മുഴുവൻ അധ്വാനിച്ച് സമ്പാദിച്ച 23 ലക്ഷത്തോളം രൂപയുടെ തന്റെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപം തിരികെ ലഭിക്കാത്തതിലുള്ള പ്രതിഷേധത്തിൽ  ബാങ്കിന് മുന്നിൽ സമരം ആരംഭിക്കുന്നത്.

ചികിത്സാ ആവശ്യങ്ങൾക്കും മകന്റെ വീട് പണിയുന്നതിനുമായി അത്യാവശ്യമായ തുക തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബാങ്കിന്റെ പടികൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. 

ബാങ്ക് പ്രസിഡന്റിന്റെ ധാർഷ്ട്യപൂർവമായ സമീപനവും സെക്രട്ടറിയുടെ പരിഹാസപരമായ പ്രതികരണവുമാണ് തനിക്ക് നേരിടേണ്ടിവന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഒടുവിൽ, മറ്റൊരു വഴിയും കാണാതെ തിരുവോണം നാളിൽ ബാങ്കിന് മുന്നിൽ ഒറ്റയ്ക്ക് നിരാഹാരമിരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img