12:28am 14 August 2026
NEWS
എസ്എൻ ഓപ്പൺ സർവ്വകലാശാല ഇനി സ്വന്തം കെട്ടിടത്തിലേക്ക് ; 90 കോടി രൂപ അനുവദിച്ചു .
22/07/2026  12:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എസ്എൻ ഓപ്പൺ സർവ്വകലാശാല ഇനി സ്വന്തം കെട്ടിടത്തിലേക്ക് ; 90 കോടി രൂപ അനുവദിച്ചു .

എസ്എൻ ഓപ്പൺ സർവ്വകലാശാല ഇനി സ്വന്തം കെട്ടിടത്തിലേക്ക്; 90 കോടി രൂപ അനുവദിച്ചു .

 ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കുന്നതിനും മികച്ച നിലവാരമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും സാധിക്കുന്ന പദ്ധതിയെന്ന് മന്ത്രി റോജി.എം.ജോൺ 

2020-ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്യമാകുന്നു. സർവകലാശാലയ്ക്ക് സ്വന്തമായി അത്യാധുനികഅക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമ്മിക്കുന്നതിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ അറിയിച്ചു.

നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്.  ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേഫ്റ്റി, വാട്ടർ സപ്ലൈ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും. 

ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള  വി.ഡി  സതീശന്റെ നേതൃത്വത്തിലുള്ള കേരളസർക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ പദ്ധതിയെന്ന് മന്ത്രി റോജി.എം.ജോൺ വ്യക്തമാക്കി.

ഒരു നാടിന്റെ വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നമുക്ക് ഒന്നിച്ചു മുന്നേറാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img