
കൊച്ചി : "നൈപുണ്യവും അഭിരുചിയുമാണ് മികച്ച ശമ്പളമുള്ള തൊഴിലിനെക്കാൾ പ്രധാനം. അഭിരുചിയുണ്ടെങ്കിൽ അസാധ്യമായ വഴി എന്നൊന്നില്ല," എന്ന് നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (എൻപിഓഎൽ) ഡയറക്ടർ ഡോ. ഡി ശേഷഗിരി അഭിപ്രായപ്പെട്ടു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് 2020-25, 2023-25 അക്കാദമിക വർഷങ്ങളിൽ ബിരുദം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ ബിരുദ സമർപ്പണച്ചടങ്ങിൽ മെയ് 15 ന് മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.സി, എം.ടെക്, പിഎച്ച്ഡി എന്നിവ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് ഡയറക്ടർ ഡോ. സജി കെ.ജെ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രിയ റോസ്, ഫോട്ടോണിക്സ് പ്രൊഫസർ ഡോ. എം. കൈലാസ്നാഥ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ ഡോ. മധു എസ്. നായർ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജീന കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.










