
ദോഹ: ഖത്തറിൽ നിന്നുംകെനിയയിലേക്ക് പോയമലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപെട്ട് ആറു പേർ മരിച്ചതായി റിപ്പോർട്ട്. ഖത്തറിൽ നിന്നുള്ള യാത്രാസംഘം സഞ്ചരിച്ച ബസ് കെനിയയിലെവടക്കുകിഴക്കൻപ്രദേശമായ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് റോഡിനു വശത്തേക്ക് മറിഞ്ഞാണ് അപകടം. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 27പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളികളും കർണാട സ്വദേശികളും സംഘത്തിലുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല.
ശക്തമായ മഴയിൽ ഇവർ സഞ്ചരിച്ച ബസ്സിന്റെ നിയന്ത്രണം നഷ്ടമാവുകയും താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല്മണിയോടെയായിരുന്നു അപകടംനടന്നത്.











