09:40pm 11 November 2026
NEWS
ശിവഗിരി പദയാത്രയുടെ മേഖല യോഗങ്ങൾ പൂർത്തിയായി
12/11/2025  08:35 PM IST
nila
ശിവഗിരി പദയാത്രയുടെ മേഖല യോഗങ്ങൾ പൂർത്തിയായി

ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന പ്രഥമ ശിവഗിരി പദയാത്രയുടെ മേഖല യോഗങ്ങൾ പൂർത്തിയായി. തീർത്ഥാടനം അഷ്ട വിഷയങ്ങളായ വിദ്യാഭ്യാസം, ശുചിത്വം,ഈശ്വര ഭക്തി, സംഘടന,കൃഷി,കച്ചവടം,കൈത്തൊഴില്‍,സാങ്കേതിക പരിശീലനങ്ങള്‍എന്നിവയിൽ അറിവ് നേടുന്നതിനു വേണ്ടി കൂടി ഉള്ളതാവണമെന്നും .ആഡംബരങ്ങൾ ഒഴിവാക്കി, പഞ്ചശുദ്ധിയോടെ,ക്ലേശത്തിന്റെ യാത്ര ആയിരിക്കണമെന്നും, അത്‌ ഒരു നവീകരണ പ്രക്രിയയാണെന്നും, വിവിധ മേഖലകളിലായി നടന്ന യോഗത്തിന്റെ ഉത്ഘാടന കർമ്മം നിവ്വഹിച്ചു കൊണ്ട് ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ  സുരേഷ് പരമേശ്വരൻ പറഞ്ഞു.


ഓരോ മേഖലകളിലായി മേഖല ചെയർമാൻമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ,യോഗം അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം  പി ഡി ഷാജി,പദയാത്ര കൺവീനർ  മോഹൻ പാറക്കൽ എന്നിവർ പദയാത്ര വിശദീകരണം നൽകി, പദയാത്ര ജനറൽ കമ്മറ്റി അംഗങ്ങളായ 
ഷാജി പിരളശ്ശേരി,  സുരേഷ്മംഗലത്തിൽ അഡ്വ. ദീപ സ്റ്റെനറ്റ്, 
പ്രദീപ് മെഴുവേലി എന്നിവർ ആശംസകൾ നേർന്നു.
 യോഗത്തിൽ മേഖല ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ,യൂണിയൻ പോഷക സംഘടനകളായ വനിതാ സംഘം, പെൻഷനേഴ്സ്, വൈദിക സംഘം എന്നിവയുടെ ഭാരവാഹികളുടെയും സാന്നിധ്യം  ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.