NEWS
ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് എസ്ഐടിക്ക് ലഭിച്ചു
30/05/2026 08:21 AM IST
nila

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക തെളിവായി കണക്കാക്കപ്പെടുന്ന ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ പരിശോധനയിൽ, കട്ടിളപ്പാളികൾ മുഴുവനായി മാറ്റിയെന്ന ആരോപണത്തിന് വ്യക്തമായ സ്ഥിരീകരണമില്ല. പകരം, പാളികളിലുണ്ടായിരുന്ന സ്വർണപ്പൂശ് മാത്രമാണ് നീക്കം ചെയ്തതെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ദ്വാരപാലക ശിൽപ്പപാളിയിലും കട്ടിളപ്പാളിയിലും നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകളുടെ പരിശോധനാഫലങ്ങളാണ് എസ്ഐടിക്ക് കൈമാറിയത്. അന്വേഷണത്തിന്റെ ദിശ നിർണയിക്കുന്നതിൽ ഈ റിപ്പോർട്ട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
കേസുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സുപ്രധാനമായ ഈ റിപ്പോർട്ട് ഇതിനകം കൊല്ലം കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










