NEWS
സർ സയ്യിദ് കോളേജ് തളിപ്പറമ്പ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
02/11/2026 03:01 PM IST
nila

ദോഹ: ഓർമ്മകൾക്ക് നിറം ചാർത്തിയും
കലാലയ ജീവിതത്തിൻ്റെ ഗൃഹാതുരത നിറഞ്ഞ ഇന്നലകളെ ഓർത്തെടുത്ത് കൊണ്ടും
സർ സയ്യിദ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ
സ്കോസ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ഗെറ്റ് ടുഗദർ
റീ കണക്ട് 2k26 ഉമ്സിലാൽ ഫാമിലി ഫാം ഹൗസിൽ വെച്ച് നടന്നു.
ഉച്ച മുതൽ ആരംഭിച്ച സംഗമ പരിപാടിയിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്ത
വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറി.
മങ്ങലേൽക്കാത്ത സൗഹൃദ ഭൂമികയായി പൂർവ്വ വിദ്യാർഥി കൂട്ടായ്മയെ നിലനിർത്താനുള്ള പ്രതിജ്ഞയുമായി പരിപാടിക്ക് തിരശീല വീണു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










