
ചെങ്ങന്നൂർ: വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലമായി മദ്യത്തിനും മയക്കുമരുന്നിനും ലഹരിക്കും അടിമകളായി അരാജകത്വത്തിലേക്ക് വഴുതി വീണ യുവാക്കളെ കുട്ടായ്മകൾ സംഘടിപ്പിച്ചുo സംവദിച്ചുo സ്നേഹത്തിൻ്റെയും സാന്ത്വ നത്തിൻ്റെയും സുവിശേഷത്തിലുടെ നല്ല ജീവിത സാഹചര്യങ്ങളിലോക്കും തിരികെ കൊണ്ടുവന്ന നന്മയുടെ പ്രാവാചകൻ ആയിരുന്നു വൈ. എം. സി. എ സ്ഥാപകനായ സർ. ജോർജ്ജ് വില്യംസ് എന്ന് മാവേലിക്കര നഗരസഭാദ്ധ്യക്ഷ ലളിതാ രവിന്ദ്രൻ അനുസ്മരിച്ചു. വൈ. എം. സി. എ മാവേലിക്കര റിജിയണൽ സെൻ്ററിൽ നടന്ന സർ. ജോർജ്ജ് വില്യംസ് ജനമദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ചെയർമാൻ അലക്സാണ്ടർ കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു . കേരള വൈ. എം. സി. എ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ മുഖ്യപ്രഭാഷണവും സബ് റീജിയണൽ ചെയർമാൻ ജേക്കബ് വഴിയമ്പലം അനുസ്മരണ പ്രഭാഷണവും നടത്തി തോമസ് ചാക്കോ, സാമുവൽ കെ. സാമുവേൽ, സണ്ണികുറ്റിക്കാട്ട്, കെ. വി മാത്യൂ, പോൾ വി. ജോഷ്യാ, സാബു പരിമണം, കെ.പി ജോൺ, തോമസ് വർഗ്ഗീസ്, കെ.ജെ ജോർജ്ജ്, സി.ഐ സാജു തുടങ്ങിയവർ ആശംസകൾ നേർന്നു. ചെങ്ങുന്നുർ വൈ.എം. സി. എ സെക്രട്ടറിയും മുനിസിപ്പൽ മെമ്പറുമായിരുന്ന ജോൺ ദാനിയേൽ, കിടങ്ങുന്നർ വൈ. എം. സി. എ പ്രസിഡൻ്റും ഗ്രാമ പഞ്ചായത്തംഗവുമായിരുന്ന പി . എം ജോക്കബ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.










