
മുംബൈ: മലയാളിയും ബോളിവുഡ് നർത്തകിയും കൊറിയോഗ്രാഫറുമായ ശ്വേതാ വാരിയർ
സ്വയം രൂപകൽപ്പന ചെയ്ത സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്ത ശൈലിയുടെ പ്രചാരത്തിനും
പരിശീലനം നല്കുന്നതിനുമായി ജപ്പാനിലേക്ക് . 6 ന് വൈകീട്ട് 7 മണിക്ക്
ഫ്യൂണറോബി ടവറിലും 8 ന് 6 മണി മുതൽ സെഷിൻകോ കമ്യുണിറ്റി ഹാളിലും ആണ്
സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ പരിശീലന വർക്ക്ഷോപ്പുകൾ നടത്തുന്നത് .പുതിയ നൃത്തരൂപങ്ങളെ
നൃത്ത സ്നേഹികൾക്ക് പരിചയപ്പെടുത്തുന്ന ടോക്യോയിലെ ഡാൻസ് ഹട്ട് ആണ് സംഘാടകർ . ജപ്പാനിലെ ടോക്കിയോവിലാണ് ഇത്തവണ രണ്ടു പ്രോഗ്രാമുകളും . ഇന്ത്യൻ ക്ളസ്സിക്കൽ നൃത്തരൂപമായ
ഭരതനാട്യവും , വെസ്റ്റേൺ ഡാൻസായ ഹിപ്പ്ഹോപ്പ് ശൈലിയും ചേർത്ത്
രൂപപ്പെടുത്തിയ സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്ത രൂപം ഇന്ത്യയുടെ ഇന്റർനാഷണൽ ഡാൻസ് ആയാണ് അറിയപ്പെടുന്നത് . സെപ്റ്റംബറിൽ ഡെന്മാർക്കിലേക്കും , ഒക്ടോബറിൽ ചെക്ക് റിപ്പപ്ലിക്കിലെ പ്രേഗിലേക്കും നവംബറിൽ ഹങ്കറിയിലേക്കും ശ്വേതാ വാര്യർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് . ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ,
ശ്രീലങ്ക , ഒമാൻ എന്നീ വിദേശ രാജ്യങ്ങളിലും ശ്വേതാ വാരിയർ സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ നൃത്തശിബിരം നടത്തിയിട്ടുണ്ട്.











