NEWS
AI ഫോട്ടോസ്...15 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രുതി ഹാസൻ
07/08/2026 07:00 PM IST
nila

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ ശ്രുതി ഹാസൻ 15 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തന്റെ പേരിനും പ്രശസ്തിക്കും കളങ്കം ഉണ്ടാക്കുന്ന തരത്തിൽ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ, ചിത്രം, ശബ്ദം തുടങ്ങിയവ സൃഷ്ടിച്ച് ഇന്റർനെറ്റിൽ വൈറലായതിനെ തുടർന്നാണ് ഹർജി നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഡീപ് ബാഗ് ടെക്നോളജി എന്നിവ ഉപയോഗിച്ച് തൻ്റെ മുഖം മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ച് തന്റെ അനുവാദമില്ലാതെ വിൽക്കുകയും, വ്യാജ പരസ്യങ്ങൾ നൽകുകയും ചെയ്യുന്നതിന് എതിരായാണ് ശ്രുതിഹാസൻ കോടതി കയറിയിരിക്കുന്നത്. ഇത് പോലെയുള്ള സംഭവങ്ങൾ ഇനിയും അരങ്ങേറാത്ത വിധം സർക്കാർ ശരിയായ നിയമ നടപടികളും സ്വീകരിക്കണം എന്നും ശ്രുതി ഹാസൻ ആവശ്യപെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











