07:50pm 11 September 2026
NEWS
ദോഹയിൽ പ്രശസ്ത ആർട്ടിസ്റ്റ് ഗെർഹാർഡ് റിക്ടറുടെ 'ദോഹ പവലിയൻ' വരുന്നു; പ്രഖ്യാപനവുമായി ഷെയ്ഖ അൽ മയാസ്സ
11/09/2026  05:57 PM IST
nila
ദോഹയിൽ പ്രശസ്ത ആർട്ടിസ്റ്റ് ഗെർഹാർഡ് റിക്ടറുടെ ദോഹ പവലിയൻ വരുന്നു; പ്രഖ്യാപനവുമായി ഷെയ്ഖ അൽ മയാസ്സ

ദോഹ: ലോകപ്രശസ്ത കലാകാരൻ ഗെർഹാർഡ് റിക്ടർ (Gerhard Richter) രൂപകൽപ്പന ചെയ്യുന്ന സ്ഥിരമായ കലാസൃഷ്ടിയായ 'ദോഹ പവലിയൻ' (Doha Pavilion) ഖത്തറിൽ സ്ഥാപിക്കുന്നു. ബെർലിനിലെ നോയി നാഷണൽഗാലറിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഖത്തർ മ്യൂസിയംസ് അധ്യക്ഷ ഹെർ എക്‌സലൻസി ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽഥാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
​ദോഹയിലെ എം.ഐ.എ പാര്‍ക്കിലാണ് (MIA Park) ഈ പവലിയൻ നിർമ്മിക്കുന്നത്. സെൽഡോർഫ് ആർക്കിടെക്‌ട്സുമായി (Selldorf Architects) സഹകരിച്ചാണ് റിക്ടർ ഈ പദ്ധതി പൂർത്തിയാക്കുന്നത്. 2026 നവംബർ 20-ന് ഖത്തറിന്റെ പുതിയ സമകാലിക കലാ മേളയായ 'റൂബയ്യ ഖത്തറി'ന്റെ (Rubaiya Qatar) ഉദ്ഘാടനത്തോടനുബന്ധിച്ച് ദോഹ പവലിയൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.പൊതു ഇടങ്ങളിൽ കല അവതരിപ്പിക്കുന്നത് ആളുകൾക്ക് പുതിയ അനുഭവങ്ങളും അറിവും നൽകുമെന്നും ഖത്തർ-ജർമ്മനി 2017 സാംസ്കാരിക വർഷത്തിന്റെ തുടർച്ച കൂടിയാണ് ഈ സംരംഭമെന്നും ഷെയ്ഖ അൽ മയാസ്സ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img