
ദോഹ: ലോകപ്രശസ്ത കലാകാരൻ ഗെർഹാർഡ് റിക്ടർ (Gerhard Richter) രൂപകൽപ്പന ചെയ്യുന്ന സ്ഥിരമായ കലാസൃഷ്ടിയായ 'ദോഹ പവലിയൻ' (Doha Pavilion) ഖത്തറിൽ സ്ഥാപിക്കുന്നു. ബെർലിനിലെ നോയി നാഷണൽഗാലറിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഖത്തർ മ്യൂസിയംസ് അധ്യക്ഷ ഹെർ എക്‌സലൻസി ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽഥാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദോഹയിലെ എം.ഐ.എ പാര്‍ക്കിലാണ് (MIA Park) ഈ പവലിയൻ നിർമ്മിക്കുന്നത്. സെൽഡോർഫ് ആർക്കിടെക്‌ട്സുമായി (Selldorf Architects) സഹകരിച്ചാണ് റിക്ടർ ഈ പദ്ധതി പൂർത്തിയാക്കുന്നത്. 2026 നവംബർ 20-ന് ഖത്തറിന്റെ പുതിയ സമകാലിക കലാ മേളയായ 'റൂബയ്യ ഖത്തറി'ന്റെ (Rubaiya Qatar) ഉദ്ഘാടനത്തോടനുബന്ധിച്ച് ദോഹ പവലിയൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.പൊതു ഇടങ്ങളിൽ കല അവതരിപ്പിക്കുന്നത് ആളുകൾക്ക് പുതിയ അനുഭവങ്ങളും അറിവും നൽകുമെന്നും ഖത്തർ-ജർമ്മനി 2017 സാംസ്കാരിക വർഷത്തിന്റെ തുടർച്ച കൂടിയാണ് ഈ സംരംഭമെന്നും ഷെയ്ഖ അൽ മയാസ്സ കൂട്ടിച്ചേർത്തു.










