NEWS
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ ലക്ഷണമാണ് ബിഹാറിൽ കാണുന്നതെന്ന് ശരത് പവാർ
09/11/2025 08:00 AM IST
nila

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ പരാജയപ്പെട്ടാലും അതിൽ അതിശയിക്കേണ്ട കാര്യമില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ ലക്ഷണമാണ് ബിഹാറിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സംഭവങ്ങൾക്കു സാക്ഷിയായ സംസ്ഥാനമാണ് ബിഹാർ എന്നും അതുകൊണ്ട് ഇത്തവണയും രാഷ്ട്രീയമായി പ്രധാനമായ മാറ്റങ്ങൾ അവിടെ സംഭവിക്കാനിടയുണ്ടെന്നും പവാർ വ്യക്തമാക്കി.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച വിമർശനങ്ങൾക്കു പിന്തുണയുമായി പവാർ രംഗത്തെത്തി. ജനങ്ങളിൽ അവബോധം സൃഷ്ടിച്ചതിന് രാഹുലിനെ അദ്ദേഹം അഭിനന്ദിക്കുകയും, അദ്ദേഹത്തിന്റെ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











