07:26am 29 October 2026
NEWS
ഏകതാര ഉന്മാദിയായ ശാന്തി പ്രിയയുടെ ബാവൂൾ രാവ്
22/06/2025  02:20 PM IST
nila
ഏകതാര ഉന്മാദിയായ ശാന്തി പ്രിയയുടെ ബാവൂൾ രാവ്

ദോഹ: ദോഹയെ ബാവുളിന്റെ ആത്മസംഗീതാർദ്രമാക്കി ശാന്തിപ്രിയ.കബീറിന്റെയും, രവീന്ദ്രനാഥടാഗോ റിന്റെയും, അക്കാ മഹാദേവിയുടെയും, ബസവണ്ണ യുടെയും നാരായണഗുരുവിന്റെയും വരികളും കച്ചിലെ പാട്ടുകളും ഹിമാലയത്തിലെ പാട്ടുകളുമെല്ലാം കോർത്തിണക്കിയ സംഗീതസായാഹ്നം ആസ്വാദകരെ വിസ്‌മയഭരിതമാക്കി.ബാവുൾസംഗീതത്തോടൊപ്പം അതിരുകളും മതിലുകളുമില്ലാത്ത സംസ്കാരങ്ങളുടെ ഒരു സമന്വയം കൂടിയാണ് ശാന്തിപ്രിയയുടെബാവൂൾ സംഗീതം.സഞ്ചാരികളായ  മഹാത്മാക്കളുടെ സംഗീതമാണ്  ബാവുൽ എന്നു വിശ്വസിക്കുന്ന ബാവുൽ ഗായകരെപ്പോലെ അതേ ആത്മസംഗീതത്തെ നെഞ്ചിലേറ്റിയാണ് ഓരോ പാട്ടും ബാവൂൾ സംഗീതത്തിൽ ശാന്തിപ്രിയ ആലപിച്ചത്.
അടയാളം ഖത്തർ സംഘടിപ്പിച്ച 'ഏക്താര' ബാവൂൾ സംഗീതത്തിന്റെ ആലാപനസദസിന് സാക്ഷ്യം വഹിച്ച ഐഡിയൽഇന്ത്യൻ സ്കൂളിലെ അൽ ഖമർഹാൾ ആസ്വാദകരുടെ ബാഹുല്യം കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.
ബംഗാളി സാരിയിൽ  ബംഗാളി സ്ത്രീകൾ ധരിക്കുന്ന പ്ലാസ്റ്റിക് വളയണിഞ്ഞ്     
ഒരുതന്തി വാദ്യവും, ഒരു താളവാദ്യവും ഉപയോഗിച്ചു കൊണ്ട് ബംഗാളി,ഹിന്ദി, കന്നഡ,മലയാളം തുടങ്ങിയ ഭാഷകളിൽ അതിമനോഹരമായ 
ശബ്ദമധുരിമ
സദസ്യരിലേക്ക്   ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തി.  പാദ ചലനങ്ങൾ ഉണർത്തുന്ന ചിലങ്ക നാദം അകമ്പടിയായി.
ബാല്യത്തിൻ്റെ മണവും മസൃണതയും തുളുമ്പുന്ന
"പൂഴി കളിക്കെന്റെ കുഞ്ഞേ...
പൂമരം പോലെ ആടൂ കുഞ്ഞേ..."എന്നഗാനവും,
ആടുപാമ്പേ! പുനം തേടു പാമ്പേ! യരുളാനന്ദക്കൂത്തു കണ്ടാടുപാമ്പേ! എന്ന
ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ട് തുടങ്ങിയ
 മലയാളത്തിലെ വരികൾക്ക് ബാവുൽ സംഗീതത്തിലൂടെആത്മനിർവൃതി പൂണ്ട് ശാന്തിപ്രിയഅക്ഷരാ ർത്ഥത്തിൽ വേറിട്ട അനുഭവമാണ് പകർന്നത്.ആലാപന ത്തിനു ശേഷം ശാന്തി പ്രിയ സദസ്സുമായി സംവദിച്ചു. തൻസീംകുറ്റ്യാടി മോഡറേ റ്ററായിരുന്നു.
പശ്ചിമബംഗാളിൽ നിന്നുള്ള  ബാവുൾ സംഗീതജ്ഞയായ  പാർവതി ബാവുളിന്റെ ശിഷ്യയാണ്.അന്തരിച്ച എഴുത്തുകാരനായ കെ. ജെ. ബേബിയുടെയും ഷേർളി ടീച്ചറുടെയും മകൾ. കനവിലെ വിദ്യാർത്ഥിയായിരുന്നു.   ഔദ്യോഗിക ചടങ്ങിൽ
സോഷ്യൽ മീഡിയ ഇൻഫ്ലൂവർ സജിമാർക്കൊസ്,ഹിന്ദു പത്രത്തിന്റെഇന്റർ നാഷണൽ അഫയെഴ്എഡിറ്റർ സ്
 സ്റ്റാൻലി ജോണി,
പ്രോഗ്രാം കോഡിനേറ്റർ
പ്രദോഷ് കുമാർ, അടയാളം പ്രസിഡന്റ്
അരുൺ മോഹൻ,
ജനറൽ സെക്രട്ടറി ഷംന ആസ്മി, എക്‌സി: അംഗം നവാസ്മുക്രിയത്ത്,വൈസ് പ്രസിഡന്റ് അൻസാർ
അരിബ്ര, എക്‌സി: അംഗം മുർഷിദ് മുഹമ്മദ്, പ്രോഗ്രാംകൺവീനർനിമിഷനിഷാദ്, റേഡിയോ മലയാളം ആർ ജെ രതീഷ് എന്നിവർസംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img