03:33pm 10 September 2026
NEWS
യാത്രയയപ്പ് നല്കി
10/09/2026  11:16 AM IST
nila
യാത്രയയപ്പ് നല്കി

ഖത്തർ പ്രവാസ ജീവിതം മതിയാക്കി ആസ്‌ട്രേലിയയിലേക്ക് മടങ്ങുന്ന കുവാഖ് ലൈഫ് ടൈം മെമ്പർ ശ്രീ അജിത് കുമാർ നും കുടുംബത്തിനും കുവാഖ് യാത്രയയപ്പ് നല്കി. കുവാഖിന്റ സ്നേഹോപഹാരം പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവും ഭാരവാഹികളും ചേർന്ന് കൈമാറി. ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, വൈസ് പ്രസിഡന്റ്‌ അബ്ദു പാപ്പിനിശ്ശേരി, മനോഹരൻ മയ്യിൽ, പ്രദീപ് ജി നായർ  തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ കാലങ്ങളിൽ സംഘടനയ്ക്ക് അജിത്കുമാർ നൽകിവന്ന സേവനങ്ങൾക്ക് ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു. ഭാവി ജീവിതം സന്തോഷകരമാകട്ടെ എന്ന് എല്ലാവരും ആശംസിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img