03:55am 06 September 2026
NEWS
വയോജന സംഗമംസ്മൃതി മധുരം
26/09/2025  05:54 PM IST
nila
വയോജന സംഗമംസ്മൃതി മധുരം


    വെണ്മണി പഞ്ചായത്തിലെ വയോജനങ്ങളുടെ  ക്ഷേമവും സംരക്ഷണവും എന്ന ലക്ഷ്യത്തോടെ അവരുടെ മാനസിക ഉല്ലാസത്തിനും സർഗ്ഗ വാസനകളെ വീണ്ടും തൊട്ടുണർത്തുന്നതിൻ്റെ ഭാഗമായി 2025-26 വാർഷിക പദ്ധതിയിലെ വയോജന സംഗമം വെണ്മണി സെൻ്റ് മേരീസ് പാരീഷ് ഹാളിൽ നടന്നു. സംഗമത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.സി സുനിമോൾ നിർവ്വഹിച്ചു. ഗ്രമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് പി ആർ രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മറിയാമ്മ ചെറിയാൻ, ഐ സി ഡി എസ് സൂപ്പർവൈസർ മെഹറൂന്നിസ ബീഗം എൻ എന്നിവർ സംസാരിച്ചു. തുടർന്ന് യോഗ ഇസ്ട്രക്ടർ സിന്ധു എസ് യോഗ ക്ലാസ്സും എടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.