05:41pm 07 November 2026
NEWS
സെക്യൂരിറ്റി ജീവനക്കാരനെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി
17/09/2026  07:27 PM IST
nila
 സെക്യൂരിറ്റി ജീവനക്കാരനെ  കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി

​ചെങ്ങന്നൂർ: ഫെഡറൽ ബാങ്ക് ശാഖയിലെ  സെക്യൂരിറ്റി ജീവനക്കാരനെ  കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെഡറൽ ബാങ്ക്
കോടുകുളഞ്ഞി ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനായ
തോനയ്ക്കാട്, ചുടുകാട്ടിൽ
 ഡാനിയൽ ഐസക്കാണ് (59) 
മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ്​മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
 സംഭവത്തിൽ വെൺമണി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
​ഭാര്യ: സെൽസി ഡാനിയൽ
​മകൻ: ബെൽവിൻ ഡാനിയൽ ഐസക് .
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img