
ഖത്തറിന്റെ ഗതാഗതമേഖലയിൽ പുതിയ കാൽവെപ്പ്. രാജ്യത്തെ ആദ്യത്തെ സി എൻ ജി പവർട്രക്ക് പുറത്തിറക്കി സീഷോർ ഗ്രൂപ്പിന്റെ ഓട്ടൊമൊബൈൽസ് വിഭാഗം.
മീന തുറമുഖത്ത് നടന്ന ശ്രദ്ധേയമായ അനാഛാദന ചടങ്ങ് രാജ്യത്തെ ഗതാഗതമേഖലയ്ക്ക് മറ്റൊരു നാഴികകല്ലായ് മാറി.
ഖത്തർ നാഷനൽ വിഷൻ 2030 ന്റെ പാരിസ്ഥിതിക സാമ്പത്തീക ഘടകങ്ങളെ ശക്തിപ്പെടുത്തുന്ന ഈ സുപ്രധാന പിന്തുണയാണ് ഗതാഗതരംഗത്തെ സി എൻ ജി പവേഡ് ട്രക്കുകൾ കൊണ്ടുവരുന്ന പുതുമ.
ഈ സുപ്രധാനമായ തുടക്കം സുസ്ഥിര വ്യവസായിക വികസനത്തിനുള്ള പങ്കാളിത്ത കാഴ്ചപ്പാടിന്റെ പ്രതീകങ്ങളാണ്.
പരിതസ്ഥിതിയോടുള്ള ഉത്തരവാദിത്വത്തിനും പ്രതിബദ്ധതയ്ക്കും പേരുകേട്ട റെഡി-മിക്സ് ഖത്തറും, സീഷോർഗ്രൂപ്പും, രാജ്യത്ത് ഉടനീളം ഹരിത മൊബിലിറ്റി പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ തന്ത്രപരമായ പങ്കാളികളാണ്.
മിന തുറമുഖത്ത് നടന്ന ചടങ്ങിൽ വിശിഷ്ടാതിഥികളും, വ്യവസായ പ്രമപഖരും പങ്കെടുത്തു.
ഖത്തറിലെ ആദ്യത്തെ സി എൻ ജി ട്രക്ക് റെഡി-മിക്സ് ഖത്തർ ജനറൽ മാനേജർ ജോനാഥൻ ബ്രൂക്സിന് സീഷോർ ഗ്രൂപ്പ് വൈസ് ചെയർമാൻ സഖർ സയിദ് എസ് എ അൽ മൊഹന്നാദി കൈമാറി. സീഷോർ ഗ്രൂപ്പ് ജനറൽ മാനേജർ നിസ്സാം മുഹമ്മദ് അലി, സിനൊ ട്രക്ക് പ്രതിനിധി മോർവൻ, റെഡി മിക്സ് ഖത്തറിൽ നിന്നുള്ള മുതിർന്ന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെത്തു.











